മണ്‍സൂണ്‍ കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന ഇടിവ് നേരിടാനായാണ് വിമാനക്കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തു വന്നിരിക്കുന്നത്.
ദില്ലി: രാജ്യമെങ്ങും മണ്സൂണ് മഴ ശക്തമാക്കുന്നതിനിടെ മണ്സൂണ് സ്പെഷ്യല് ഓഫറുകളുമായി ഇന്ത്യന് വിമാനക്കമ്പനികള്.
പ്രമുഖ വിമാനക്കമ്പനികളെല്ലാം മണ്സൂണ് കാലത്ത് യാത്രനിരക്കുകളില് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന് വ്യോമയാന രംഗത്തെ മുന്നിര കമ്പനിയായ ഇന്ഡിഗോ 1200 രൂപയ്ക്ക് വരെ ഈ സീസണില് ടിക്കറ്റുകള് നല്കുന്നുണ്ട്.
ജെറ്റ് എയര്വേയ്സ് അഭ്യന്തരറൂട്ടുകളില് 25 ശതമാനം വരെയും, ചില അന്താരാഷ്ട്ര റൂട്ടുകളില് 30 ശതമാനം വരെയും യാത്രാനിരക്ക് കുറച്ചിട്ടുണ്ട്. ഗോ എയര് തിരഞ്ഞെടുത്ത റൂട്ടുകളില് 1,199 രൂപയ്ക്കാണ് ടിക്കറ്റുകള് നല്കുന്നത്.
മണ്സൂണ് കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന ഇടിവ് നേരിടാനായാണ് വിമാനക്കമ്പനികള് ആകര്ഷകമായ ഓഫറുകളുമായി രംഗത്തു വന്നിരിക്കുന്നത്.
