പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത നികുതി വെട്ടിച്ചെന്ന വിവാദത്തില്‍പ്പെട്ട് ഉഴലുകയാണ് തെന്നിന്ത്യന്‍ താരം അമല പോള്‍. എന്നാല്‍ ഇപ്പോള്‍ അമല പോള്‍ ബൈക്കില്‍ തനിയെ സഞ്ചരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലെ താരം.

തനിച്ചുള്ള യാത്രകളെ ഏറെ പ്രണയിക്കുന്ന അമല ലഡാക്കിലൂടെയുള്ള റൈഡിലാണ് ഇപ്പോള്‍. ലഡാക്ക് യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും തന്‍റെ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്.