മഞ്ഞുമൂടിക്കിടക്കുന്ന താഴ്‍വരകള്‍. പെന്‍ഗ്വിനുകളും ഹിമക്കരടികളും നിറഞ്ഞ മഞ്ഞുകാടുകള്‍. വെളുത്ത വന്‍കരയുടെ സൗന്ദര്യം ആരെയും ഭ്രമിപ്പിക്കും. അധികമാരും കണ്ടിട്ടില്ലാത്ത തണുപ്പുറഞ്ഞ ദക്ഷിണധ്രുവം. അങ്ങോട്ടുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമായിരിക്കും. അങ്ങനെ അന്‍റാര്‍ട്ടിക്കന്‍ സ്വപ്നം നെഞ്ചിലൊതുക്കുന്ന സഞ്ചാരികളിലൊരാളാണോ നിങ്ങള്‍? അന്‍റാര്‍ട്ടിക്കന്‍ യാത്രയ്ക്ക് ഭീമമായ തുക ചിലവാകുമെന്ന പേടിയാണോ നിങ്ങളെ അലട്ടുന്നത്? എങ്കില്‍ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ട്രാവല്‍ എക്സ്പോയിലേക്കു വരിക.

അന്‍റാര്‍ട്ടിക്കന്‍ യാത്രയ്ക്കുള്ള മോഹിപ്പിക്കുന്ന പാക്കേജുകളുമായി നിരവധി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്. ട്രാവല്‍ എക്സ്പോ സന്ദര്‍ശിക്കുന്ന സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരിയാണ് നിങ്ങളെങ്കില്‍, അര്‍ജന്‍റീനയില്‍ നിന്നും പുറപ്പെടുന്ന മഞ്ഞുതുരന്നു പോകുന്ന ആ കപ്പലില്‍ നിങ്ങളും തീര്‍ച്ചയായും കയറിയിരിക്കുമെന്ന് ഉറപ്പ്. കാരണം ഇവിടെ നിന്നും ലഭിക്കുന്ന പാക്കേജുകള്‍ നിങ്ങള്‍ക്ക് മറ്റൊരിടത്തും ലഭിക്കില്ല.
അന്‍റാര്‍ട്ടിക്ക ഉള്‍പ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കീശകാലിയാകാതെ യാത്രചെയ്യാനുള്ള സമഗ്ര പദ്ധതികളാണ് സിംഗപ്പൂർ എയർ ലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയറും ഏഷ്യാനെറ്റ് ന്യൂസും സംയുക്തമായി നടത്തുന്ന ഓട്ടോ എക്സ്പോയുടെ വലിയ പ്രത്യേകത. യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക തുടങ്ങി ഏഴു വന്‍കരകളിലായി പരന്നു കിടക്കുന്ന ലോകരാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെയുള്ള യാത്രകള്‍ക്ക് പ്രത്യേക ഓഫറുകളുമായിട്ടാണ് ഏജന്‍സികള്‍ എത്തിയിരിക്കുന്നത്. ഒപ്പം ഇന്ത്യന്‍ യാത്രകള്‍ക്കുള്ള മോഹിപ്പിക്കുന്ന പാക്കേജുകളും മേളയിലുണ്ട്.

വേനലവധിക്കാലത്ത് ആരംഭിക്കുന്ന റഷ്യന്‍ ടൂര്‍ പാക്കേജുകളും ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍റ്, ഇറ്റലി പാക്കേജുകളും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കും. തെക്കേ അമേരിക്കയുടെ മാസ്‍മരിക സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹമുള്ളവരെ അങ്ങോട്ടു നയിക്കാന്‍ നിരവധി ഏജന്‍സികള്‍ റെഡിയായി നില്‍പ്പുണ്ടിവിടെ. അതുപോലെ വിശുദ്ധഭൂമികളിലേക്ക് തീര്‍ത്ഥയാത്ര ആഗ്രഹിക്കുന്നവര്‍ക്കായും ആകര്‍ഷക പാക്കേജുകളുമുണ്ട്. ഹോളിഡേ ഡെസ്റ്റിനേഷനുകളും ഉള്‍പ്പെടെ യാത്രകളുമായി ബന്ധപ്പെട്ട സകലവിവരങ്ങളും ഈ എക്സോപോയില്‍ നിന്നും ലഭിക്കും.

മേളയിലെത്തുന്ന സന്ദർശകർക്ക് ലക്കി ഡ്രോയിലൂടെ നിരവധി സമ്മാനങ്ങളും തിരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് സൗജന്യ സിങ്കപ്പൂർ യാത്രയും എക്സ്പോ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 8 വരെ നീളുന്ന എക്സ്പോയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എക്സ്പോ ഫെബ്രുവരി 4ന് സമാപിക്കും.

