ലംബമായി ക്രമീകരിച്ച ക്രോം സ്ട്രിപ്പുകളും ഓഡി ബാഡ്ജുമുള്ള ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലാണ് മുന്‍ഭാഗത്തെ മുഖ്യാകര്‍ഷണം. പിന്നിലേക്ക് ചാഞ്ഞിറങ്ങിയ രീതിയിലുള്ള റൂഫ് ലൈനാണ് മറ്റൊരു പ്രത്യേകത.

ഓഡി ക്യൂസെവന്‍ ആധാരമാക്കിയുള്ളതാണെങ്കിലും ക്യൂ8 ഇലക്ട്രിക് എസ്‌യുവില്‍ മാത്രം കാണപ്പെടുന്ന സവിശേഷതയാണിത്.
പുറത്തിറങ്ങാനിരിക്കുന്ന ഓഡിയുടെ എ8 ആഡംബര സെഡാന് തുല്യമായ സ്ഥാനമായിരിക്കും ഈ ഇലക്ട്രിക് വാഹനത്തിനുമുണ്ടാവുക.

പ്ലഗ്ഇന്‍ ഹൈബ്രിഡ് ഓപ്ഷനൊപ്പം ഇലക്ട്രിക് ടര്‍ബോ എന്‍ജിനുകളാണ് ക്യൂ8 ഇലക്ട്രിക് എസ്‌യുവിക്ക് കരുത്തേകുന്നത്. ബിഎംഡബ്ല്യൂ എക്‌സ്6, പോഷെ കയാന്‍ തുടങ്ങിയ ആഡബര എസ്‌യുവികളുമായി കിടപിടിക്കുന്നതിനായിരിക്കും ഓഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ വരവെന്നും റിപ്പോര്‍ട്ടുകളുണ്ട്.