നല്ല മനുഷ്യര്‍ എല്ലായിടത്തുമുണ്ട് വീഡിയോ വൈറല്‍

വീട്ടിൽ നിന്നും വാഹനങ്ങള്‍ കുതിച്ചുപായുന്ന റോഡിലേക്കfറങ്ങി, ഭയന്ന് നടുറോഡിൽ വീണുപോയ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ച് ലോറി ഡ്രൈവര്‍മാര്‍. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞകുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കുഞ്ഞ് നടുറോഡിലേക്ക് ഇറങ്ങി വരുന്നതു കണ്ട എതിര്‍ദിശയില്‍ നിന്നും വരികയായിരുന്നു രണ്ടു ലോറികളുടെ ഡ്രൈവർമാര്‍ വാഹനം നിർത്തി കുഞ്ഞിനു രക്ഷാകവചമൊരുക്കുകയാരുന്നു. തുടര്‍ച്ചയായി ഹോൺ മുഴക്കിക്കൊണ്ടുമിരുന്നു.

അതിനിടെ ലോറിയെ മറികടന്നു വന്ന ബൈക്ക് യാത്രികൻ കുഞ്ഞിനെ റോഡില്‍ നിന്നും വാരിയെടുത്തു. പിന്നാലെ കുഞ്ഞിന്റെ അമ്മ പാഞ്ഞെത്തി കുഞ്ഞിനെ വാങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്.