രാജ്യത്തെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബാജാജിന്‍റെ എന്‍ട്രി ലവല്‍ ബൈക്ക് സി ടി 100ന്‍റെ ഇലക്ട്രിക് സ്റ്റാര്‍ട് വേര്‍ഷന്‍ പുറത്തിറക്കി. മുംബൈ എക്സ് ഷോറൂം വില 38,806 രൂപക്കും ഡല്‍ഹി എക്സ് ഷോറൂം വില 41,997 രൂപക്കുമാണ് പുതിയ മോഡല്‍ ലഭ്യമാകുക.
ബജാജ് ബോക്സറിനു ശേഷം വിപണിയിലെത്തിയ ജനപ്രിയ വാഹനം സിടി 100ന്‍റെ നാലാം തലമുറയാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്.
കഴിഞ്ഞ മാസം സിടി 100 ബി, സ്പോക്ക് ഓപ്ഷനുകള്‍ അലോയ് വീലുകള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെ ബജാജ് പുറത്തിറക്കിയിരുന്നു. എന്‍ട്രി ലവല്‍ സെഗ്മെന്‍റില്‍ ഏറ്റവും സൗകര്യപ്രദമായ വാഹനമാണ് സിടി 100 എന്നും മികച്ച മൈലേജിനൊപ്പം ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് കൂടി വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബൈക്ക് കൂടുതല്‍ അനായാസേന കൈകാര്യം ചെയ്യാമെന്നും ബജാജ് ഓട്ടോ മോട്ടര്‍ സൈക്കിള്‍സ് പ്രലിഡന്‍റ് എറിക് വാസ് പറഞ്ഞു.
102 സിസി സിംഗിള്‍ സിലിണ്ടര്‍ 4 സ്ട്രോക്ക് എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 7.6 ബിഎച്ചപി കരുത്തും 8.24 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. നാല് സ്‍പീഡാണ് ഗിയര്‍ ബോക്സ്. ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍റെ എച്ച് എഫ് ഡിലക്സ്, ഹോണ്ട സിഡി 110 ഡ്രീം എന്നിവയാണ് സിടി 100ന്‍റെ മുഖ്യ എതിരാളികള്‍.
2006ല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച വാഹനം 2015 മുതലാണ് ബജാജ് വീണ്ടും വിപണിയിലെത്തിച്ചത്.
