പൾസർ എഎസ് 150 ബൈക്കിനേയും ബജാജ് ഓട്ടോ ലിമിറ്റിഡ് പിന്‍വലിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മറ്റൊരു മോഡലായ പൾസർ എഎസ്200-നെ പിൻവലിക്കുന്നു എന്ന വാര്‍ത്തകള്‍ക്കുപ തൊട്ടുപിന്നാലെയാണ് പുതിയ പിന്‍വലിക്കല്‍ വാര്‍ത്തയെത്തുന്നത്.
പൾസർ ശ്രേണിയിൽ 2015-ൽ അവതരിച്ച അഡ്വഞ്ചർ സ്പോർട്സ് ബൈക്കാണ് എസ്150. 149.5സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് എസ്150നു കരുത്ത് പകരുന്നത്. 16.8ബിഎച്ച്പിയും 13എൻഎം ടോർക്കും നൽകുന്നതാണ് ഈ എൻജിൻ. 81,230 രൂപയായിരുന്നു ഈ ബൈക്കിന്‍റെ എക്സ്ഷോറൂം വില.
2015-ൽ പൾസർ ആർഎസ്200, എഎസ് 200 മോഡലുകളുടെ വില്പന വിപുലീകരിക്കാനായി പിൻവലിക്കപ്പെട്ട പൾസർ 200എൻഎസ് മോഡലിനെ കമ്പനി അടുത്തിടെ പുനരവതരിപ്പിച്ചിരുന്നു. സമാനരീതിയില്‍ എഎസ് എന്ന സബ് ബ്രാന്റിനെ തിരിച്ചെത്തിക്കുമെന്നും സൂചനകളുണ്ട്.
