ബെംഗളൂരു: ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്കെതിരെ പുത്തന്‍ അടവുമായി ഓട്ടോ തൊഴിലാളി യൂണിയന്‍. ബെംഗളൂരുവിലെ ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാരാണ് ഓണ്‍ലൈന്‍ ടാക്സികളുടെ അതേ രീതില്‍ മൊബൈല്‍ ആപ്പുമായി തിരിച്ചടിക്കൊരുങ്ങുന്നത്. നഗരത്തിലെ 12 ഓട്ടോടാക്‌സി യുണിയനുകള്‍ സംയുക്തമായി ബി ടാഗ് എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്പും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 യൂണിയനുകളിലായി 9,000ത്തോളം ഡ്രൈവര്‍മാര്‍ ഇതില്‍ അംഗമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ആപ്പില്‍ ക്യാഷ്‌ലെസ് പെയ്‌മെന്‍റും ജിപിഎസ് അടക്കമുള്ള സാങ്കേതിക വിദ്യയുമുണ്ടാകും. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും രണ്ടു മാസത്തിനുള്ളില്‍ പുതിയ ആപ്പ് യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഒല, ഊബര്‍ ടാക്‌സി സര്‍വീസുകള്‍ 2014 മുതല്‍ നഗരത്തില്‍ സര്‍വീസുകള്‍ നടത്തുണ്ട്. തൊഴിലാളികളുടെ പുതിയ ആപ്പ് വിജയിച്ചാല്‍ ഈ ബഹുരാഷ്ട്ര കമ്പനികള്‍ക്കത് വന്‍തിരിച്ചടിയാവും.
