ടെസ്റ്റ് ഡ്രൈവിനു നല്‍കിയ 10 ലക്ഷത്തിന്‍റെ സൂപ്പര്‍ ബൈക്കുമായി യുവാവ് മുങ്ങി.  ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെക്കന്‍ഡ് ഹാന്‍ഡ് ഹാർലി ഡേവി‍ഡ്സൺ എഎക്സ്1200 മോഡലുമായാണ് യുവാവ് കടന്നുകളഞ്ഞത്. അജയ് സിങ് എന്ന യുവാവിനാണ് അബദ്ധം പറ്റിയത്.

ഓൺലൈൻ പോർട്ടൽ വഴിയാണ് അജയ് ബൈക്ക് വിൽപ്പനയ്ക്ക് വെച്ചത്. പേര് രാഹുൽ എന്നാണെന്നാണ് യുവാവ്  പരിചയപ്പെടുത്തിയത്. ആഗ്രയിൽ മാർബിൽ എക്പോർട്ടിങ്  ബിസിനസാണെന്നും പറഞ്ഞു. തുടര്‍ന്ന് ബൈക്ക് ഓടിച്ചു നോക്കാൻ കൊണ്ടുപോയെങ്കിലും ഇയാള്‍ തിരികെ വന്നില്ല. നിലവിൽ 10 ലക്ഷം രൂപയിലധികം വിലയുണ്ട് ഈ മോഡലിന്.  7 ലക്ഷം രൂപയക്ക് കച്ചവടം ഉറപ്പിച്ച് 7000 രൂപ അഡ്വാന്‍സും നല്‍കിയിരുന്നു.

ഇയാള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അജയ് സിങ് പൊലീസിനെ സമീപിക്കുകയായിരുന്നു.