ടി വി എസ് പരിഷ്‌കരിച്ച എഞ്ചിനില്‍ പുതിയ ജൂപ്പിറ്റര്‍ പുറത്തിറക്കി. ഇന്ത്യയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും ബിഎസ് 4 എഞ്ചിന്‍ നിര്‍ബന്ധമാക്കിയതിന്റെ ഭാഗമായിട്ടാണ് പരിഷ്കരിച്ച വാഹനവുമായി ടിവിഎസും നിരത്തിലെത്തുന്നത്.
109.7 സിസി സിംഗില്‍ സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കുമേകും. ഫ്രണ്ട് പാനല്‍ സ്റ്റിക്കറില്‍ ബി എസ് 4 പതിപ്പ് എന്ന് ആലേഖനം ചെയ്തിരിക്കും. സുരക്ഷ വര്‍ധിപ്പിക്കാന്‍ സിങ്ക് ബ്രേക്കിങ് സിസ്റ്റം എല്ലാ വകഭേദങ്ങളിലും ഉണ്ടാകും.
നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെ ജാഡ് ഗ്രീന്‍, മൈസ്റ്റിക് ഗോള്‍ഡ് എന്നീ പുതിയ രണ്ട് നിറങ്ങളിലും പുതിയ ജൂപ്പിറ്റര്‍ നിരത്തിലെത്തും. പുതിയ നിയമത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ സംവിധാനവും പുതിയ ജൂപ്പിറ്ററിലുണ്ട്. എഞ്ചിന്‍ നിലവാരം വര്‍ധിച്ചെങ്കിലും ജൂപ്പിറ്ററിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ യാതൊരു മാറ്റവുമില്ല. 49,666 രൂപയാണ് വാഹനത്തിന്‍റെ ഷോറൂം വില.
