Asianet News MalayalamAsianet News Malayalam

പെട്രോൾ, ഡീസൽ വാഹനങ്ങള്‍ നിരോധിക്കാന്‍ ചൈന

China to ban production of petrol and diesel cars in the near future
Author
First Published Sep 12, 2017, 9:45 AM IST

രാജ്യത്ത് പെട്രോൾ, ഡീസൽ വാഹന വിൽപ്പന നിരോധിക്കാന്‍ ചൈനയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരമ്പരാഗത എൻജിനുള്ള വാഹനങ്ങളുടെ നിർമാണവും വിൽപ്പനയും അവസാനിപ്പിക്കാനുള്ള സമയക്രമം തയാറാക്കാൻ സർക്കാരും വിവിധ നിയന്ത്രണ ഏജൻസികളുമായി ചർച്ച ആരംഭിച്ചതായും ചൈനയിലെ വ്യവസായ, വിവര സാങ്കേതികവിദ്യ ഉപമന്ത്രി സിൻ ഗുബിൻ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാഹനവിപണിയിലൊന്നാണ് ചൈന.

ആന്തരിക ജ്വലന എൻജിനുള്ള വാഹനങ്ങൾക്കു വിലക്ക് നടപ്പാവുന്നതോടെ വൈദ്യുത വാഹന വിഭാഗത്തിലേക്കു ചേക്കേറാൻ പ്രാദേശിക, ആഗോള നിർമാതാക്കൾ നിർബന്ധിതരാവും. പുത്തൻ ഇന്ധനങ്ങളിൽ ഓടുന്ന വാഹനങ്ങളുടെ നിർമാണത്തിന് ഉദാര സഹായം അനുവദിക്കാനും ചൈനീസ് സർക്കാരിനു പദ്ധതിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിക്കായി വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാൻ നിർമാതാക്കളിൽ സമ്മർദം ചെലുത്താനാണ് ചൈന തയാറെടുക്കുന്നത്.  പരിസ്ഥിതി സംരക്ഷണത്തിൽ വൻമുന്നേറ്റം കൈവരിക്കുന്നനിനൊപ്പം ചൈനീസ് വാഹന വ്യവസായത്തിന്റെ വളർച്ചയ്ക്കും ഈ നീക്കം വഴി തെളിക്കുമെന്നും സിൻ ഗുബിൻ പറഞ്ഞു

ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ വിവിധ രാജ്യങ്ങള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ചൈനയുടെയും നടപടി. എന്തായാലും ചൈനീസ് സർക്കാരിന്റെ ചുവടുമാറ്റം പിന്തുടർന്ന് ചൈനയിൽ അടുത്ത വർഷം പുതിയ വൈദ്യുത കാർ അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios