ഡസ്​റ്ററി​ന്‍റെ എക്​സ്​ട്രീം കൺസെപ്​റ്റ്​ മോഡലുമായി റെനോൾട്ട്​ വരുന്നു. എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ്​ ഈ പുതിയ ഡസ്റ്ററിന് റെനോള്‍ട്ട് രൂപം നല്‍കിയിരിക്കുന്നത്​. ഓഫ്​ റോഡുകളിലേക്കുള്ള നിരവധി അനുകൂലന ഘടകങ്ങൾ വാഹനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്​.

പുതിയ ടയറുകൾ എല്ലാ പ്രതലത്തിലും ഉപയോഗിക്കാൻ കഴിയും. ഉയർന്ന ഗ്രൗണ്ട്​ ക്ലിയറൻസ്​, മുന്നിലും പിന്നിലും സ്​കിഡ്​ പ്ലേറ്റുകൾ, ഹൈ ബീം എൽ.ഇ.ഡി ലൈറ്റുകൾ, പ്ലാസ്​റ്റിക്​ റൂഫ്​ റെയിലുകൾ എന്നിവയെല്ലാം​ വാഹനത്തി​ന്‍റെ മറ്റ് പ്ര​ത്യകതകളാണ്. ചുവപ്പിലും, കറുപ്പലും ഡിസൈന്‍ ചെയ്തതാണ്​ കാറി​റെ ഇൻറീരിയർ.

143bhp പവർ ഉൽപ്പാദിപ്പിക്കുന്ന 2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ്​ വാഹനത്തില്‍. 5 സ്​പീഡ്​ മാനുവൽ ട്രാൻസ്​മിഷന്‍. സാവോപോളോ ഓട്ടോ എക്​സ്​പോയിലാണ് പുത്തന്‍ വാഹനം റെനോള്‍ട്ട് അവതരിപ്പിച്ചത്.

ലാറ്റിൻ ​അമേരിക്കക്കു വേണ്ടിയാണ്​ എക്​സ്​ട്രീം സാവോപോളോ മോ​േട്ടാർ ഷോയിൽ അവതരിപ്പി​ച്ചതെന്നാണ്​ വാര്‍ത്തകള്‍. ഇന്ത്യയിൽ ഈ മോഡൽ എപ്പോൾ ലഭിക്കുമെന്ന്​ വ്യക്​തമല്ല. ഡസ്​റ്ററി​ന്‍റെ സ്​പെഷൽ എഡിഷൻ മോഡൽ റെനോൾട്ട്​ നേരത്തെ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.