ഒറ്റചാർജിൽ 200 കിലോ മീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് കാര്‍ വരുന്നു. ആർ.ടി 90 എന്ന പേരുള്ള കാറ്‍ ഇന്ത്യൻ സ്റ്റാർട്ട് അപ് സംരംഭം ഹൃമാൻ മോട്ടോഴ്സാണ് അവതരിപ്പിക്കുന്നത്. കാറിലെ ബാറ്ററി ഒരിക്കലും മാറ്റേണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഡി.സി ചാർജറിൽ 10 മിനിട്ടിൽ കാർ ഫുൾ ചാർജാവും. എ.സി ചാർജറിൽ ഇതിന് ഒന്നര മണിക്കുർ സമയമെടുക്കും.
കിലോ മീറ്ററിന് 50 പൈസയായിരിക്കും ചെലവെന്നും എന്നാൽ കിലോ മീറ്ററിന് വെറും ആറ് പൈസ മുടക്കി കാർ വാടകക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നൽകുമെന്നുമാണ് കമ്പനിയുടെ അവകാശവാദം. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള വാഹനം ഈ വർഷം പകുതിയോടെ വിപണിയിലെത്തും.
