ഇലക്ട്രിക് വാഹനം വാങ്ങാനുള്ള സ്‌പെഷ്യല്‍ സ്‌കീം എന്തൊക്കെ, ഇലക്ട്രിക് വാഹനം വാങ്ങാനുള്ള സബ്‌സിഡികള്‍, ഓഫറുകള്‍ എന്തൊക്കെ,  ഇലക്ട്രിക് വെഹിക്കിള്‍ ഓഫറുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം, ഇവി ഓഫറിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ,  ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ,  ഇ വി വാങ്ങിയ ശേഷം എന്ത് ചെയ്യണം, 

ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ കാലത്ത്, പരിസര മലിനീകരണം പരമാവധി കുറയ്ക്കാനും പാരമ്പര്യ ഊര്‍ജ ഉപയോഗം കുറയ്ക്കാനുമുള്ള മികച്ച മാര്‍ഗമാണ് ഇലക്ട്രിക് വാഹനങ്ങള്‍. ഇന്ത്യയിലും വിദേശത്തും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ സുലഭമാണ്. അതോടൊപ്പം, ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. സബ്‌സിഡികളും ലഭ്യമാണ്. എന്തൊക്കെയാണ് ഇലക്ട്രിക് കാറുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍? 

ഇലക്ട്രിക് വാഹനം വാങ്ങാനുള്ള സ്‌പെഷ്യല്‍ സ്‌കീം എന്തൊക്കെ? 
പെട്രോള്‍, ഡീസല്‍ ബൈക്കുകളുടെയും കാറുകളുടെയും അമിത ഉപയോഗം കാരണം മലിനീകരണം കൂടുകയാണ്. അതുകൊണ്ടാണ് മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് മലിനീകരണം ഉണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതിക്ക് വളരെ നല്ലതാണ്. അതുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ രാജ്യം ഇലക്ട്രിക് വാഹനം വാങ്ങാന്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്. ഇപിഎംഎസ് സ്‌കീം അല്ലെങ്കില്‍ ഇഎംപിഎസ് (ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീം) സ്‌കീം എന്നാണ് ഈ പദ്ധതിയുടെ പേര്. 


ഇലക്ട്രിക് വാഹനം വാങ്ങാനുള്ള സബ്‌സിഡികള്‍, ഓഫറുകള്‍ എന്തൊക്കെ? 

ഇലക്ട്രിക് മൊബിലിറ്റി പ്രൊമോഷന്‍ സ്‌കീമിലൂടെ ഇലക്ട്രിക് സ്‌കൂട്ടറോ, കാറോ, ബൈക്കോ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഓഫര്‍ കിട്ടും.

1) ഇലക്ട്രിക് വെഹിക്കിള്‍ ഓഫര്‍ പ്ലാനില്‍, ഇരുചക്ര വാഹനം വാങ്ങുകയാണെങ്കില്‍ 10,000 രൂപ വരെ ഓഫര്‍ ലഭിക്കും.

2) ത്രി ചക്ര വാഹനം അതായത് ഇ-റിക്ഷ പോലുള്ളവ വാങ്ങുകയാണെങ്കില്‍ 25,000 രൂപ വരെ ഓഫര്‍ കിട്ടും.

3) നാല് ചക്ര വാഹനം വാങ്ങുകയാണെങ്കില്‍ 1.5 ലക്ഷം രൂപ വരെ ഓഫര്‍ കിട്ടും. പക്ഷേ ഇതില്‍ കുറച്ച് കണ്ടീഷനുകളുണ്ട്.

ഇലക്ട്രോണിക് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന അപേക്ഷകന്‍ ഇവി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍ ആവശ്യമായ രേഖകള്‍ കൊണ്ടുപോകണം. 


ഇലക്ട്രിക് വെഹിക്കിള്‍ ഓഫറുകള്‍ക്ക് എങ്ങനെ അപേക്ഷിക്കാം
1. ഇവി ഓഫറിന് അപേക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വെബ്‌സൈറ്റുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഓഫറിനായി ഫെയിം ഇന്ത്യ വെബ്‌സൈറ്റില്‍ പോകണം. സംസ്ഥാന ഓഫറിനായി നിങ്ങളുടെ സംസ്ഥാനത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വെബ്‌സൈറ്റില്‍ പോകണം.

2. നിങ്ങളുടെ വാഹനം അനുസരിച്ച് ഓഫര്‍ സ്‌കീം തിരഞ്ഞെടുക്കുക, അത് ഇരുചക്രവാഹനമാണോ, 3, 4 ചക്രവാഹനമാണോ, അതോ ബസാണോ എന്ന് നോക്കുക. കേന്ദ്ര, സംസ്ഥാന ഓഫറുകള്‍ക്ക് പ്രത്യേക ഓപ്ഷനുണ്ടാകും. നിങ്ങള്‍ക്ക് ഏതാണോ ബാധകമാകുന്നത് അത് തിരഞ്ഞെടുക്കുക. 

3. നിങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ബിസിനറിനായുള്ള ജിഎസ്ടി/പാന്‍ നമ്പര്‍ എന്നിവ നല്‍കി ഫോം പൂരിപ്പിക്കുക. തുടര്‍ന്ന് നിങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ഐഡി കോപ്പി എന്നിവ അപ്ലോഡ് ചെയ്യുക.

4. എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. അവ ശരിയാണോ എന്ന് പരിശോധിക്കുക. ബാങ്ക് അക്കൗണ്ട് പരിശോധിക്കാന്‍, കാന്‍സല്‍ ചെയ്ത ചെക്ക് അല്ലെങ്കില്‍ പാസ്ബുക്ക് കോപ്പി സമര്‍പ്പിക്കുക.

5. സമര്‍പ്പിച്ച ശേഷം, സര്‍ക്കാര്‍ നിങ്ങളുടെ രേഖകള്‍ പരിശോധിക്കും. എല്ലാം ശരിയാണെങ്കില്‍, നിങ്ങളുടെ അപേക്ഷ സ്വീകരിക്കുകയും ഓഫര്‍ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും.

6. നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍, നിങ്ങളുടെ അപേക്ഷ ഐഡി അല്ലെങ്കില്‍ വാഹന വിശദാംശങ്ങള്‍ സ്റ്റേറ്റ് ഇവി വെബ്‌സൈറ്റില്‍ നല്‍കി ട്രാക്ക് ചെയ്യുക.

ഇവി ഓഫറിന് അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെ? 

വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എടുത്ത കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. 
വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒപ്പിട്ട കോപ്പി. 
ഒറ്റയ്ക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ ആധാര്‍ കാര്‍ഡ്, ബിസിനസ് ചെയ്യുകയാണെങ്കില്‍ ജിഎസ്ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് നല്‍കണം.
വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി)
കാന്‍സല്‍ ചെയ്ത ചെക്ക് അല്ലെങ്കില്‍ പാസ്ബുക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് നല്‍കണം.


ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ? 
1. വാഹനത്തെക്കുറിച്ച് ചോദിച്ചറിയുക: ഇലക്ട്രിക് വാഹനങ്ങളില്‍ ഏതൊക്കെ മോഡലുകള്‍ ലഭ്യമാണെന്ന് നോക്കുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എത്ര കിലോമീറ്റര്‍ പോകുമെന്ന് നോക്കുക. നിങ്ങളുടെ നാട്ടില്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോയെന്ന് നോക്കുക. വാഹനത്തിന് റോഡില്‍ എത്ര വില വരുമെന്ന് നോക്കുക. 

2. നിങ്ങളുടെ ആവശ്യം കണക്കാക്കുക: നിങ്ങള്‍ ഒരു മാസം വാഹനം എത്ര ദൂരം ഓടിക്കുമെന്ന് കണക്കാക്കുക. ആഴ്ചയിലോ മാസത്തിലോ കണക്കാക്കി നിങ്ങള്‍ക്ക് ഏത് വാഹനമാണ് ശരിയെന്ന് നോക്കുക.

3. ഓഫര്‍ നോക്കുക: നിങ്ങള്‍ക്കിഷ്ടപ്പെട്ട ഇലക്ട്രിക് വാഹനത്തിന് സര്‍ക്കാര്‍ എത്ര ഓഫര്‍ നല്‍കുന്നുണ്ടെന്ന് കണ്ടെത്തുക.

4. ചാര്‍ജ് ചെയ്യാന്‍ ചാന്‍സുണ്ടോയെന്ന് നോക്കുക: നിങ്ങള്‍ ഒരു ഇലക്ട്രിക് വാഹനം വാങ്ങുകയാണെങ്കില്‍ ഇത് വളരെ പ്രധാനമാണ്. നിങ്ങളുടെ ഏരിയയില്‍, നിങ്ങള്‍ പതിവായി യാത്ര ചെയ്യുന്ന റൂട്ടില്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോയെന്ന് നോക്കുക. നിങ്ങള്‍ മറ്റൊരു ടൗണില്‍ പോയാല്‍ അവിടെ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടോയെന്ന് നോക്കുക.

5. ടെസ്റ്റ് ഡ്രൈവ്: നിങ്ങള്‍ ഒരു വാഹനം വാങ്ങാന്‍ തീരുമാനിച്ചാല്‍, ടെസ്റ്റ് ഡ്രൈവ് എടുക്കുക. അപ്പോഴേ വാഹനം ഓടിക്കാന്‍ കൊള്ളാമോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ.

ഇ വി വാങ്ങിയ ശേഷം എന്ത് ചെയ്യണം
ആദ്യം, വാഹനം ചാര്‍ജ് ചെയ്യാന്‍ നിങ്ങളുടെ വീട്ടില്‍ ഒരു പോയിന്റ് ഉണ്ടാക്കുക. ഇലക്ട്രിക് വാഹനത്തിന് മെയിന്റനന്‍സ് കുറവാണെങ്കിലും, ബാറ്ററിക്ക് നല്ല ചിലവുണ്ട്. അതുകൊണ്ട് ബാറ്ററി വാറന്റി കണ്ടീഷനുകള്‍ നന്നായി അറിയുക.