വാഹനങ്ങളുടെ അടിയില്‍ നിന്നും ആളുകള്‍ അദ്ഭുകരമായി മനുഷ്യര്‍ രക്ഷപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ അടുത്തകാലത്ത് വ്യാപകമായി കാണാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ജാക്കി റിലീസ് ചെയ്യുമ്പോൾ ലോറി മുന്നോട്ടുരുളുകയും ഡ്രൈവര്‍ അതിനടിയില്‍പ്പെട്ടു പോകുന്നതുമാണ് വീഡിയോയില്‍. മുന്നോട്ടുരുളുന്ന ലോറി കടന്നുപോയതിനു ശേഷം ഡ്രൈവര്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ റോഡരികില്‍ കിടക്കുന്നതും കാണാം. തലനാരിഴയ്ക്കാണ് ഇയാള്‍ ലോറിയുടെ ടയറുകള്‍ക്കിടയില്‍പ്പെടാതെ രക്ഷപ്പെടുന്നത്.

എന്നാല്‍ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ ഡ്രൈവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.