1. ഫത്തേപ്പൂര്‍ സിക്രി
മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ പണികഴിപ്പിച്ച നഗരം. സാഹിത്യം, കലാ, സംഗീതം എന്നീ രംഗങ്ങളില്‍ തല്‍പ്പരനായിരുന്ന അകബറിന്‍റെ വാസ്തുപരമായ മികച്ച നേട്ടങ്ങളിലൊന്നാണിത്. വ്യത്യസ്തമായ 40 കെട്ടിടങ്ങളാണ് ഇതിന്‍റെ പ്രത്യേകത. ആഗ്രയിലാണ് യുനൈസ്കോയുടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ കൊട്ടാരം സ്ഥതി ചെയ്യുന്നത്.

2.സിഗിരിയ റോക്ക്
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലാണ് സിഗിരിയ റോക്ക് സ്ഥിതി ചെയ്യുന്നത്. ചരിത്രവും സംസ്കാരവും ഉറങ്ങിക്കിടക്കുന്ന ഒരു വന്‍മലയാണ് സിഗിരിയ റോക്ക്. 250 മീറ്ററിലേറെ ഉയരമുള്ള ഈ മലയില്‍ കാശപ്യ രാജാവ് കൊട്ടാരം പണിതിരുന്നു എന്ന് പറയപ്പെടുന്നു. 1982 മുതല്‍ യുനെസ്കോയുടെ പൈതൃക ആസ്ഥാനങ്ങളിലൊന്നാണ് സിഗിരിയ റോക്ക്.

3. മൈ സണ്‍
വിയറ്റ്നാമിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് മൈ സണ്‍. എ ഡി പതിനാലിലാണ് ക്ഷേത്രം പണികഴിപ്പിക്കുന്നത്. രണ്ടു മലകള്‍ക്ക് നടുവിലായി രണ്ട് കിലോമീറ്റര്‍ വ്യാപിച്ചാണ് ക്ഷേത്രമുളളത്. വിയറ്റ്നാമിലെ പ്രധാനപ്പെട്ട ആര്‍ക്കിയോളജിക്കല്‍ കേന്ദ്രവുമാണിത്. വിയറ്റ്നാം യുദ്ധത്തില്‍ പ്രധാനപ്പെട്ട പല ഭാഗങ്ങളും തകര്‍ന്നിരുന്നു. യുനൈസ്കോയുടെ പ്രധാനപ്പെട്ട പൈതൃക നഗരങ്ങളിലൊന്നാണിത്.

4. അയുത്തയ
1350 ലാണ് അയുത്തയ പട്ടണം പണികഴിപ്പിക്കുന്നത്. മൂന്ന് നദികള്‍ക്ക് നടുവില്‍ ഒരു ദ്വീപിലായാണ് അയുത്തയ നിലനില്‍ക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നായിരുന്നു അയുത്തയ്യ. ഒരിക്കല്‍ തായലന്‍റിന്‍റെ തലസ്ഥാനവുമായിരുന്നു ഇത്. മൂന്ന് കൊട്ടാരങ്ങളും നാനൂറോളം ക്ഷേത്രങ്ങളും ഈ പട്ടണത്തിന് സ്വന്തമായിരുന്നു. ബര്‍മയുടെ ആ്ക്രമണത്തിന് ശേഷം തലസ്ഥാനം ബാങ്കോങ്കിലേക്ക് മാറ്റുകയായിരുന്നു. അയുത്തയുടെ അവശിഷ്ടങ്ങള്‍ കാഴ്ച്ചക്കാരെ ഇന്നും ആകര്‍ഷിക്കുന്നു.

5. മലാക്ക
മലേഷ്യയിലെ പ്രധാനപ്പെട്ട ടുറിസ്റ്റ് സ്ഥലമാണ് മലാക്ക . ഒരു ചരിത്ര നഗരമെന്ന വിശേഷണത്തിന് അര്‍ഹം. യുനെസ്ക്കോയുടെ പൈതൃക നഗരങ്ങളിലൊന്നാണിത്.

