ഐക്കണിക്ക് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്‍റെ കോമ്പസിനെതിരെ പുതിയ ഫൈവ്‌സീറ്റര്‍ പ്രീമിയം എസ്‌യുവിയുമായി മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ്. ഫോര്‍ഡ് കൂഗയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ എസ്‌യുവി വിപണിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇക്കോസ്‌പോർട്ടിനും എൻഡേവറിനുമിടയിൽ മറ്റൊരു എസ്‌യുവി-കുഗ- എത്തിക്കുകയാണ് ഫോർഡ്. 1.5 ലിറ്റർ പെട്രോൾ, 2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ പ്രതീക്ഷിക്കാം. 6 സ്പീഡ് മാനുവൽ/ഓട്ടോമാറ്റിക് ഗിയറുകളും. ഫോർവീൽ ഡ്രൈവ് മോഡലും ഉണ്ടാകും. വളർച്ച മുറ്റിയ ഇക്കോസ്‌പോർട്ടിന്റെ രൂപമാണ് കുഗയ്ക്കുള്ളത്. നിലവില്‍ രണ്ടാം തലമുറ കൂഗയാണ്‌ രാജ്യാന്തര വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നത്.

ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതപ്പെടുന്ന വാഹനത്തിനു പ്രതീക്ഷിക്കുന്ന വില 13 മുതല്‍ 17 ലക്ഷം വരെയാണ്.