മഹീന്ദ്ര XUV3XO സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ അപ്‌ഡേറ്റ് വരും ദിവസങ്ങളിൽ പുറത്തിറങ്ങും. പുതിയ ട്രിമ്മുകളും സവിശേഷതകളും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകളിലും മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട്.
മഹീന്ദ്ര XUV 3XO സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ അപ്‌ഡേറ്റ് വരും ദിവസങ്ങളിൽ പുറത്തിറങ്ങും. അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ വിശദാംശങ്ങൾ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, പുതിയ ട്രിമ്മുകളും സവിശേഷതകളും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള XUV 3XO ലെവൽ 2 ADAS, ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 65W യുഎസ്‍ബി-സി ഫാസ്റ്റ് ചാർജർ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളാൽ സജ്ജമാണ്.
2025 മഹീന്ദ്ര XUV 3XO നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്താൻ സാധ്യതയുണ്ട്. കോംപാക്റ്റ് എസ്‌യുവി നിലവിൽ 1.2L ടർബോ പെട്രോൾ, 1.2L TGDi ടർബോ പെട്രോൾ, 1.5L ഡീസൽ എഞ്ചിൻ എന്നിവ ഉപയോഗിക്കുന്നു. ഈ എഞ്ചിനുകൾ യഥാക്രമം 111bhp, 131bhp, 117bhp പവർ ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, എഎംടി യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. 2025 മഹീന്ദ്ര XUV3XO യുടെ വിലകൾ നിലവിലെ മോഡലിന് സമാനമായി തുടരാൻ സാധ്യതയുണ്ട്. 7.99 ലക്ഷം രൂപ മുതൽ 15.80 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പരിധിയിൽ ഇത് ലഭ്യമാണ്.
ഈ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകളിലും മഹീന്ദ്ര പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. XUV 3XO ഇവി വരും മാസങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഹൈബ്രിഡ് മോഡൽ 2026 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്‍കരിച്ച ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്‍ത ഗ്രിൽ, 'ഇവി' ബാഡ്‍ജിംഗ്, പുതിയ അലോയി വീലുകൾ എന്നിങ്ങനെ ഐസിഇ പതിപ്പിനെ അപേക്ഷിച്ച് ഇലക്ട്രിക് XUV3XO- യ്ക്ക് ചില ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. 35kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച് മഹീന്ദ്ര XUV3XO ഇവി വാഗ്‍ദാനം ചെയ്യും. കൂടാതെ XUV400 ഇവിയെക്കാൾ ഏകദേശം രണ്ടുലക്ഷം രൂപ കുറവായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
S226 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന മഹീന്ദ്ര XUV3XO ഹൈബ്രിഡ് പതിപ്പ് നിലവിൽ പരിഗണനയിലാണ്. ലോഞ്ച് ചെയ്താൽ, എസ്‌യുവിയിൽ ഹൈബ്രിഡ് സജ്ജീകരണത്തോടൊപ്പം 1.2L, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഉൾപ്പെടുത്തിയേക്കാം. നിലവിൽ, ഉൽപ്പന്നത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നുമില്ല. എങ്കിലും, ഹൈബ്രിഡ് XUV3XO ഉയർന്ന മൈലേജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
