ടാറ്റ ആൾട്രോസ് 2025-ൽ ഒരു പ്രധാന ഫെയ്‌സ്‌ലിഫ്റ്റിന് ഒരുങ്ങുന്നു.പുതിയ മോഡലിൽ വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതുക്കിയ സീറ്റ് അപ്ഹോൾസ്റ്ററി, എൽഇഡി ടെയിൽലാമ്പുകൾ എന്നിവ പ്രതീക്ഷിക്കാം.
ടാറ്റാ മോട്ടോഴ്സിൽ നിന്നുള്ള ഒരു പ്രീമിയം ഹാച്ച്ബാക്ക് ഓഫറാണ് ടാറ്റ ആൾട്രോസ്. ഇത് 2020 ന്റെ തുടക്കത്തിലാണ് കമ്പനി ഈ മോഡലിനെ ആദ്യമായി അവതരിപ്പിച്ചു. മോഡൽ നിര വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ, കമ്പനി 2022 ൽ അതിന്റെ ഡിസിടി വകഭേദങ്ങളും, 2023 ൽ ഐസിഎൻജി പതിപ്പും, 2024 ൽ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള റേസറും പുറത്തിറക്കി. ഹാച്ച്ബാക്ക് വിജയകരമായ അഞ്ച് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, അതിന് ഒരു പ്രധാന മിഡ്‌ലൈഫ് അപ്‌ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നത് കണ്ടെത്തി. ഇതാ പുതിയ അൾട്രോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
സ്പൈ ഇമേജുകൾ പുതിയ അൾട്രോസിന്‍റെ ഇന്റീരിയറിന്റെ ഒരു ചെറിയ കാഴ്ച നൽകുന്നു.ഇത് ഒരു വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നു. പുതുക്കിയ പതിപ്പിൽ പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, ഡോർ ട്രിമ്മുകൾ എന്നിവയും ഉൾപ്പെടുത്തിയേക്കാം. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉയർന്ന വകഭേദങ്ങളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്യും. ഇത് നിലവിൽ ആൾട്രോസ് റേസറിന് മാത്രമുള്ളതാണ്. ക്യാബിൻ ലേഔട്ടും സവിശേഷതകളും അതേപടി തുടരും. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, റിയർ എസി വെന്റുകൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺറൂഫ് തുടങ്ങിയ സവിശേഷതകളും ലഭിക്കും.
അതേസമയം ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ സൂക്ഷ്മമായി നോക്കിയാൽ, സ്പൈ ഇമേജുകളിൽ പുതുക്കിയ ഫ്രണ്ട് ബമ്പർ കാണാം. അപ്‌ഡേറ്റ് ചെയ്‌ത യൂണിറ്റിൽ ഫോഗ് ലാമ്പ് ഹൗസിംഗിന് താഴെ മാറ്റങ്ങൾ കാണാം. ടെയിൽലാമ്പുകളിലും ഇൻഡിക്കേറ്ററുകളിലും എൽഇഡി ഘടകങ്ങൾ ലഭിക്കും. 2025 ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് മുൻവശത്ത് ചില ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിച്ചേക്കാം.
പുതിയ ടാറ്റ ആൾട്രോസിൽ നിലവിലുള്ള എഞ്ചിനുകൾ തന്നെയായിരിക്കും ഉൾപ്പെടുത്തുക - 1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ, 4 സിലിണ്ടർ ടർബോ ഡീസൽ. ഗ്യാസോലിൻ യൂണിറ്റ് പരമാവധി 86 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ, ഡീസൽ മോട്ടോർ 90 ബിഎച്ച്പി പവറും 200 എൻഎം ടോർക്കും നൽകുന്നു. മാനുവൽ, ഡിസിടി ഗിയർബോക്സുകൾ ലഭ്യമാണ്. അപ്‌ഡേറ്റിന് ശേഷവും സിഎൻജി ഇന്ധന ഓപ്ഷൻ തുടരും. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിനുമായാണ് ആൾട്രോസ് സിഎൻജി വരുന്നത്. ഈ സജ്ജീകരണം പരമാവധി 88 ബിഎച്ച്പി പവറും 115 എൻഎം ടോർക്കും നൽകുന്നു.
ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് 2025 ഏപ്രിലിൽ പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോട്ടുകൾ. ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് 2025 പതിപ്പിന് 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ എക്സ് ഷോറൂം വില ലഭിച്ചേക്കാം.

