BMW 3 സീരീസിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 

ഗോളതലത്തിൽ പ്രശസ്‍തമായ 3 സീരീസിന്റെ 50-ആം വാർഷികം ആഘോഷിച്ചുകൊണ്ട് ബിഎംഡബ്ല്യു ഇന്ത്യ ബിഎംഡബ്ല്യു 330Li M സ്‌പോർട്ടിന്റെയും ബിഎംഡബ്ല്യു M340iയുടെയും ലിമിറ്റഡ് റൺ '50 ജഹ്രെ' എഡിഷനുകൾ അവതരിപ്പിച്ചു. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിലാണ് രണ്ട് മോഡലുകളും പ്രാദേശികമായി നിർമ്മിക്കുന്നത്. അവയുടെ ഉത്പാദനം ഓരോന്നിനും വെറും 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബിഎംഡബ്ല്യു 330Li M സ്‌പോർട്ട് 50 ജഹ്രെ എഡിഷന്റെ വില 64 ലക്ഷം രൂപയും ബിഎംഡബ്ല്യു M340i 50 ജഹ്രെ എഡിഷണിന്റെ വില 76.90 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ബിഎംഡബ്ല്യു ഓൺലൈൻ ഷോപ്പ് വഴിയാണ് ഇവ വിൽപ്പനയ്ക്ക് എത്തുന്നത്.

പതിവ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, രണ്ട് സ്പെഷ്യൽ എഡിഷനുകളും യഥാക്രമം ഏകദേശം 1.40 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും കൂടുതലാണ്. 30 ലി എം സ്‌പോർട് 50 ജഹ്രെ എഡിഷൻ എം കാർബൺ ബ്ലാക്ക്, സ്കൈസ്‌ക്രാപ്പർ ഗ്രേ, മിനറൽ വൈറ്റ് എന്നിങ്ങനെ മൂന്ന് മെറ്റാലിക് കളർ ഓപ്ഷനുകളിലാണ് വരുന്നത്. സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലിലെ ഗ്ലോസി ബ്ലാക്ക് ട്രീറ്റ്‌മെന്റ്, വിൻഡോ സറൗണ്ടുകൾ, ടെയിൽ പൈപ്പുകൾ, റിയർ ഡിഫ്യൂസർ എന്നിവ സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കൂടാതെ, ബി-പില്ലറിൽ '1/50' ബാഡ്‍ജിംഗ് ഇതിൽ ലഭിക്കുന്നു.

ഈ പ്രത്യേക പതിപ്പിൽ കാർബൺ ഫൈബർ ഇന്റീരിയർ, വെർണാസ്ക കോഗ്നാക് ലെതർ അപ്ഹോൾസ്റ്ററി, ബ്ലാക്ക് ഫിനിഷ്, 3D ഓഗ്മെന്റഡ് നാവിഗേഷൻ, ഒരു HUD (ഹെഡ്-അപ്പ് ഡിസ്പ്ലേ) എന്നിവ ഉൾപ്പെടുന്നു. സാധാരണ മോഡലിലുള്ള അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് 330 Li M സ്‌പോർട്ട് 50 ജഹ്രെ എഡിറ്റണിന് കരുത്ത് പകരുന്നത്. ഈ മോട്ടോർ പരമാവധി 258 bhp കരുത്തും 400 Nm ടോർക്കും പുറപ്പെടുവിക്കുന്നു.

2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സെഡാന്റെ കരുത്ത്. പരമാവധി 258 എച്ച്പി പവറും 400 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിൻ 6.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു. ബ്ലാക്ക്ഡ് ഔട്ട് ഫെൻഡർ ബാഡ്ജുകൾ, ഹബ്‌ക്യാപ്പുകൾ, പിൻ ബാഡ്ജിംഗ്, ലേസർ കൊത്തിയെടുത്ത എക്‌സ്‌ക്ലൂസിവിറ്റി മാർക്കിംഗുകൾ തുടങ്ങിയ എം-നിർദ്ദിഷ്ട ഡിസൈൻ ഘടകങ്ങളാണ് M340i 50 ജഹ്രെ എഡിഷനിൽ ഉള്ളത്. ഫയർ റെഡ് മെറ്റാലിക്, ബ്ലാക്ക് സഫയർ, ദ്രാവിറ്റ് ഗ്രേ, ആർട്ടിക് റേസ് ബ്ലൂ എന്നീ നാല് മെറ്റാലിക് പെയിന്റ് സ്കീമുകളിലാണ് M340i 50 ജഹ്രെ എഡിഷൻ വാഗ്ദാനം ചെയ്യുന്നത്. 330i M സ്പോർട്ട് സ്പെഷ്യൽ എഡിഷനു സമാനമായി, ബി-പില്ലറിൽ '1/50' ബാഡ്ജിംഗും മുൻവശത്തും പിൻവശത്തും ഹബ്ക്യാപ്പുകളിലും '50 ജഹ്രെ' എംബ്ലങ്ങളും ഇതിലുണ്ട്.

ഫെൻഡറിലെ M ബാഡ്ജിലും ടെയിൽഗേറ്റിലെ M340i ബാഡ്ജിലും ഗ്ലോസ് ബ്ലാക്ക് ഫിനിഷിംഗ് നൽകിയിട്ടുണ്ട്, ഇത് അതിന്റെ സ്പോർട്ടിയർ ലുക്ക് വർദ്ധിപ്പിക്കുന്നു. M പെർഫോമൻസ് കീ ഫോബുമായാണ് ഇത് വരുന്നത്. M ഹൈലൈറ്റുകളുള്ള കറുത്ത ലെതർ വെർണാസ്ക അപ്ഹോൾസ്റ്ററി ഉപയോഗിച്ച് ഇന്റീരിയർ മെച്ചപ്പെടുത്തിയിരിക്കുന്നു. വാങ്ങുന്നവർക്ക് BMW 3.0 CSL ന്റെ 1:18 സ്കെയിൽ മോഡൽ കൂടി ലഭിക്കും.

അഞ്ച് പതിറ്റാണ്ടുകളായി, ഏഴ് തലമുറകളിലൂടെ, ബിഎംഡബ്ല്യു 3 സീരീസ് ഡ്രൈവിംഗ് ആനന്ദത്തിന്റെ തർക്കമില്ലാത്ത മാനദണ്ഡമായി നിലകൊള്ളുന്നുവെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പറഞ്ഞു.