Asianet News MalayalamAsianet News Malayalam

ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് തുടങ്ങി

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

Bookings for the Jaguar i Pace have begun
Author
India, First Published Nov 4, 2020, 10:45 PM IST

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400 പി.എസ് നല്‍കുന്ന അത്യാധുനിക 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 160 000 കിലോമീറ്റര്‍ വാറന്റിയുണ്ട്. 

കൂടാതെ, കോംപ്ലിമെന്ററി 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയുടെ പ്രയോജനവും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വാഹനം 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കുന്നു. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളില്‍ ഐ-പേസ് ലഭിക്കും.

ജാഗ്വാര്‍ ഐ-പേസ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത യാത്ര ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. സുസ്ഥിര ഭാവി സൃഷ്ടിക്കുകയെന്ന കമ്പനിയുടെ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ വിഭാഗങ്ങളിലുടനീളം വൈദ്യുതീകരിച്ച വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അരങ്ങേറ്റം മുതല്‍ ജാഗ്വാര്‍ ഐ-പേസ് നിരവധി അംഗീകാരങ്ങളും 2019 ലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍,  വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിവ ഉള്‍പ്പെടെ 80 ലധികം ആഗോള അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഒരേസമയം മൂന്ന് വേള്‍ഡ് കാര്‍ അംഗീകാരങ്ങളും നേടുന്ന ആദ്യ കാറായ ഐ-പേസ് ഒരു യഥാര്‍ത്ഥ ആഗോള ഇവി ഐക്കണാണ്.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കയില്ലാത്ത ഇവി അനുഭവം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.  ഇതിനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ടാറ്റ പവറുമായി സഹകരിച്ച്  ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഓഫീസ്, ഹോം ചാര്‍ജിംഗ് പരിഹാരങ്ങള്‍ നല്‍കുകയും ചെയ്തു. 

കൂടാതെ, ടാറ്റ പവര്‍  'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ഭാഗമായി രാജ്യത്തുടനീളം 200+ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഹൈവേകള്‍ തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ഇവയുള്ളത്. ടാറ്റാ പവറിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിംഗ് ശൃംഖലയിലേക്ക് ജാഗ്വാര്‍ ഉപഭോക്താക്കള്‍ക്ക് പ്രവേശനം ലഭിക്കും എന്നും കമ്പനി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios