ഗീലിയുടെ പുതിയ ഗാലക്‌സി എം9 പിഎച്ച്ഇവിക്ക് 24 മണിക്കൂറിനുള്ളിൽ 40,000 പ്രീ-ഓർഡറുകൾ. 6 വേരിയന്റുകളിലായി 22.08 ലക്ഷം മുതൽ 29.50 ലക്ഷം വരെയാണ് വില. ഈ ആറ് സീറ്റർ എസ്‌യുവി ദീർഘദൂര ഹൈബ്രിഡ് പ്രകടനം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് അനുയോജ്യമാണ്.

ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ മുൻനിര മോഡലായ ഗാലക്‌സി എം9 പിഎച്ച്ഇവിക്ക് 40,000-ത്തിലധികം പ്രീ-സെയിൽ ഓർഡറുകൾ ലഭിച്ചതായി പ്രഖ്യാപിച്ച് ചൈനീസ് വാഹന നിർമ്മാതാക്കളായ ഗീലി. ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ആറ് വേരിയന്റുകളിലാണ് ചൈനീസ് വപണിയിൽ എത്തുന്നത്. 193,800 യുവാൻ (ഏകദേശം 22.08 ലക്ഷം രൂപ) മുതൽ 258,800 യുവാൻ (ഏകദേശം 29.50 ലക്ഷം രൂപ) വരെയാണ് വില. ഗാലക്‌സി നിരയിലെ ഏറ്റവും വലിയ മോഡലായ ഈ കാർ 6 സീറ്റർ കോൺഫിഗറേഷനും ദീർഘദൂര ഹൈബ്രിഡ് പ്രകടനവും ആഗ്രഹിക്കുന്നവർക്കായുള്ള മികച്ച ഫാമിലി കാറാണെന്ന് കമ്പനി പറയുന്നു.

2024 ലെ ബീജിംഗ് ഓട്ടോ ഷോയിൽ ആദ്യമായി അവതരിപ്പിച്ച ഗാലക്‌സി സ്റ്റാർഷിപ്പ് ആശയത്തിൽ നിന്നാണ് ഗാലക്‌സി M9 ന്റെ രൂപകൽപ്പന.മുൻവശത്തെ ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിക്കുന്ന 'ബ്രില്യന്റ് ഗാലക്‌സി' എൽഇഡി ലൈറ്റ് ബാർ ഉൾപ്പെടെ, ആശയത്തിന്റെ നിരവധി സവിശേഷതകൾ ഇതിൽ ഉണ്ട്. മികച്ച ഡ്രൈവിംഗിനായി ഒരു ലിഡാർ സെൻസറും ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ഗീലിയുടെ EM-P ഹൈബ്രിഡ് 2.0 സിസ്റ്റത്തിലാണ് M9 ന്റെ പവർട്രെയിൻ നിർമ്മിച്ചിരിക്കുന്നത്. 120 kW ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ എഞ്ചിൻ, മൂന്ന് ഇലക്ട്രിക് മോട്ടോറുകൾ എന്നിവ ഈ എഞ്ചിനിൽ ഉൾപ്പെടുന്നു, ഇത് അതിശയിപ്പിക്കുന്ന 649 kW (870 hp) ഉം 1,165 Nm ടോർക്കും നൽകുന്നു. ഓൾ-വീൽ-ഡ്രൈവ് പതിപ്പ് വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഇത് പെർഫോമൻസ് എസ്‌യുവി വിഭാഗത്തിലും ഈ കാറിന് സ്ഥാനം നൽകുന്നു

അളവുകളുടെ കാര്യത്തിൽ, M9 ന് 5,205 എംഎം നീളവും 1,999 എംഎം വീതിയും 1,800 എംഎം ഉയരവുമുണ്ട്. കൂടാതെ 3,030 എംഎം വീൽബേസും ലഭിക്കും. ഇത് മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസിനെക്കാൾ നാല് എംഎം മാത്രം കുറവാണ്. കാറിന്റെ ഇന്റീരിയറിൽ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകളുള്ള മൂന്ന്-വരി 2+2+2 സീറ്റിംഗ്, ഇതിൽ വെന്റിലേഷൻ, മസാജ് ഫംഗ്ഷനുകൾ എന്നിവ ഉൾപ്പെടുന്നു. പിൻ സീറ്റ് യാത്രക്കാർക്ക് മേൽക്കൂരയിൽ ഘടിപ്പിച്ച 17.3 ഇഞ്ച് 3K ഡിസ്‌പ്ലേ, ഒരു മടക്കാവുന്ന മേശ, 9.1 ലിറ്റർ റഫ്രിജറേറ്റർ എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള സവിശേഷതകൾ ലഭിക്കുന്നു.

കാറിലെ ലഗേജ് സ്ഥലത്തെക്കുറിച്ച് പറയുകയാണെങ്കിൽ, M9ന്‍റെ എല്ലാ സീറ്റുകളും തുറന്നിരിക്കുമ്പോൾ 328 ലിറ്റർ ലഗേജ് സ്ഥലവും രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ മടക്കിവെക്കുമ്പോൾ 2,171 ലിറ്റർ ലഗേജ് സ്ഥലവും വാഗ്ദാനം ചെയ്യുന്നു. മികച്ച ശ്രവണ അനുഭവത്തിന് അനുയോജ്യമായ 27-സ്പീക്കർ ഫ്ലൈം ഓഡിയോ സിസ്റ്റം ക്യാബിനിൽ ലഭ്യമാണ്. മുൻവശത്ത്, ഡ്രൈവർക്കും മുൻ യാത്രക്കാരനും വേണ്ടി 12.66 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), രണ്ട് 30 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ എന്നിവയും ഈ കാറിൽ ഉണ്ട്.