മാരുതി സുസുക്കി ഇന്ത്യയുടെ വാഗൺആർ കാറിന് ഈ മാസം വൻ വിലക്കിഴിവ് പ്രഖ്യാപിച്ചു. 60,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 60,790 രൂപയുടെ സൗജന്യ കിറ്റും ഉൾപ്പെടെ ഏകദേശം 1.21 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
രാജ്യത്തെ ജനപ്രിയവാഹന ബ്രാൻഡായ മാരുതി സുസുക്കി ഇന്ത്യയുടെ വാഹനന നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് വാഗൺആർ. പതിറ്റാണ്ടുകളായി ആളുകളുടെ പ്രിയപ്പെട്ട കാറാണിത്. പുതിയ മോഡൽ പുറത്തിറങ്ങിയതിനുശേഷം, അതിന്റെ വിൽപ്പന അതിവേഗം വർദ്ധിച്ചു. ഈ മാസം, അതായത് ഓഗസ്റ്റിൽ, കമ്പനി ഈ കാറിന് വൻ വിലക്കിഴിവാണ് നൽകുന്നത്. ഏകദേശം 1.21 ലക്ഷം രൂപയുടെ വലിയ കിഴിവ് നൽകുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ ഈ കാർ വാങ്ങുമ്പോൾ, കമ്പനി 60,000 രൂപയോടൊപ്പം 60,790 രൂപയുടെ സൗജന്യ കിറ്റും നൽകുന്നു. ക്യാഷ് ഡിസ്‌കൗണ്ട് , എക്‌സ്‌ചേഞ്ച് ബോണസ് , അപ്‌ഗ്രേഡ് ബോണസ് , സ്‌ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫറുകൾ. 5.79 ലക്ഷം രൂപ മുതൽ 7.62 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി വാഗൺ ആറിന്‍റെ എക്‌സ്-ഷോറൂം വില .
മാരുതി സുസുക്കി വാഗൺആറിൽ ലഭ്യമായ സവിശേഷതകളെക്കുറിച്ച് പറയുകയാണെങ്കിൽ, നാവിഗേഷൻ ഉള്ള 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൗഡ് അധിഷ്ഠിത സേവനം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസർ, എഎംടിയിൽ ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് സ്പീക്കറുകൾ, മൗണ്ടഡ് കൺട്രോളുകളുള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് വീൽ എന്നിവ ഇതിലുണ്ട്.
ഡ്യുവൽജെറ്റ് ഡ്യുവൽ വിവിടി സാങ്കേതികവിദ്യയുള്ള 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനുകളിൽ നിന്നാണ് മാരുതി സുസുക്കി വാഗൺആർ പവർ എടുക്കുന്നത്. 1.0 ലിറ്റർ എഞ്ചിന് ലിറ്ററിന് 25.19 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു, അതേസമയം സിഎൻജി വേരിയന്റ് (എൽഎക്സ്ഐ, വിഎക്സ്ഐ ട്രിമ്മുകളിൽ ലഭ്യമാണ്) കിലോഗ്രാമിന് 34.05 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ കെ-സീരീസ് ഡ്യുവൽജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് ലിറ്ററിന് 24.43 കിലോമീറ്റർ (ZXI AGS /ZXI+ AGS ട്രിമ്മുകൾ) ഇന്ധനക്ഷമത അവകാശപ്പെടുന്നു.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.
