ആഗോള ആഡംബര ബ്രാൻഡായ ജെനസിസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായി പദ്ധതിയിടുന്നു. മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി തുങ്ങിയ പ്രമുഖ കമ്പനികളുമായി മത്സരിക്കാനാണ് ഈ നീക്കം. 

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ (HMIL) വാഹന നിരയിൽ നിരവധി ആഡംബര മോഡലുകളുണ്ട്. രാജ്യത്തും ലോകമെമ്പാടുമുള്ള വിപണികളിലും ഇവയ്ക്ക് ആവശ്യക്കാരുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ വിപണിയിൽ അവരുടെ ആഡംബര മോഡലുകളുടെ ആവശ്യം വർദ്ധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി ഹ്യുണ്ടായി തങ്ങലുടെ ആഗോള ആഡംബര ബ്രാൻഡായ ജെനസിസിനെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഓഡി, ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ കമ്പനികളുമായി മത്സരിക്കുന്നതിനാണ് ഹ്യുണ്ടായിയുടെ ഈ നീക്കം.

2025 സാമ്പത്തിക വർഷത്തിൽ, ജെനസിസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഓപ്ഷനുകൾ പഠിക്കുന്നതിനായി കമ്പനി ഒരു ടീമിനെ രൂപീകരിച്ചു. ജെനസിസ് ഇന്ത്യയുടെ ഹെഡായി അനുരാഗ് സിംഗിനെ നിയമിച്ചു. പൂർണ്ണമായും ഇലക്ട്രിക്, ഇന്‍റേണൽ കംബസ്റ്റൻ എഞ്ചിൻ ഉൽപ്പന്നങ്ങളുടെ മിശ്രിതമാണ് ജെനസിസിൽ ഉള്ളത്. ഈ വികസനം ഇന്ത്യയിലെ ആഡംബര അനുഭവത്തെ പുനർനിർവചിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉപഭോക്താക്കൾക്ക് നൂതനാശയങ്ങൾ, രൂപകൽപ്പന, വ്യത്യസ്‍തമായ അനുഭവം എന്നിവ ലഭിക്കും.

പ്രീമിയം, ആഡംബര വാഹനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയോടെ ഇന്ത്യൻ ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന പ്രതീക്ഷകൾ നിറവേറ്റാനുള്ള ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ പദ്ധതിക്ക് അനുസൃതമായാണ് ഇന്ത്യയിൽ ജെനസിസ് പുറത്തിറങ്ങുന്നത്. നൂതനത്വം, രൂപകൽപ്പന, ഉപഭോക്തൃ അനുഭവം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇന്ത്യൻ ആഡംബര കാർ വാങ്ങുന്നവരുടെ അഭിരുചികൾ തൃപ്‍തിപ്പെടുത്തുന്ന ഒരു ബ്രാൻഡാണ് ജെനസിസ് എന്ന് കമ്പനി പറയുന്നു.

ഒരു ആഡംബര ബ്രാൻഡ് എന്ന നിലയിൽ, പ്രതീക്ഷിക്കുന്ന ഗുണനിലവാരം, രൂപകൽപ്പന, പ്രകടനം എന്നിവ നൽകുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് ജെനസിസ് പേരുകേട്ടതാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതോടെ, ജെനസിസിലൂടെയുള്ള ഹ്യുണ്ടായിക്ക് ഒരു സവിശേഷ ആഡംബര അനുഭവം നൽകാൻ കഴിയും. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിലും വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധയിലും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രീമിയം ഉൽപ്പന്നങ്ങളെയും സേവനത്തെയും വിലമതിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കും.

ബ്രാൻഡിന്റെ ലോഞ്ചിംഗിനും പുതിയ ഉൽപ്പന്ന ലോഞ്ചിനും ഒരു നിശ്ചിത സമയപരിധിയെന്നും നൽകിയിട്ടില്ല. എങ്കിലും , ഇന്ത്യയിൽ ആഡംബര കാറുകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചതിനാൽ, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ബ്രാൻഡ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം.

അതേസമയം കഴിഞ്ഞ വർഷം ഇന്ത്യയിലെ ആഡംബര കാർ വിപണി ഏകദേശം 50,000 യൂണിറ്റുകൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ. അതിൽ മെഴ്‌സിഡസ് ബെൻസും ബിഎംഡബ്ല്യുവും ജാഗ്വാർ ലാൻഡ് റോവറും പിന്നിലാണ്. ഇന്ത്യയിലെ മൊത്തം പാസഞ്ചർ വാഹന വിപണിയുടെ ഒരു ശതമാനത്തിൽ താഴെയാണ് ഈ വിഭാഗം. അതായത് പ്രതിവർഷം 4.3 ദശലക്ഷം. ജെനസിസിന്റെ വെബ്‌സൈറ്റിൽ ഏറ്റവും വിലകുറഞ്ഞ മോഡലായ G70 $42,500 (37.31 ലക്ഷം രൂപ) വിലയിൽ കാണിക്കുന്നു. അതേസമയം ഏറ്റവും വിലയേറിയ മോഡലായ G90 $89,700 (78.75 ലക്ഷം രൂപ) വിലയിൽ ലഭ്യമാണ്. പൂർണ്ണമായും ഇലക്ട്രിക് ആയ GV60 ന് $52,350 (46 ലക്ഷം രൂപ) വിലയുണ്ട്.

2025 സാമ്പത്തിക വർഷത്തിൽ ഹ്യുണ്ടായിയുടെ ആഭ്യന്തര വിൽപ്പന സമ്മർദ്ദത്തിലായിരുന്നു. വിപണി വിഹിതം 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 15 ശതമാനം ആയിരുന്നത് 14 ശതമാനം ആയി കുറഞ്ഞു. 2024 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം വിൽപ്പന മൂന്ന് കുറഞ്ഞ് 598,666 യൂണിറ്റായി. 2030 സാമ്പത്തിക വർഷത്തോടെ ഇന്ത്യയിൽ 26 പുതിയ വാഹനങ്ങൾ പുറത്തിറക്കാനാണ് ഹ്യുണ്ടായിയുടെ നീക്കം.