Asianet News MalayalamAsianet News Malayalam

വാഹനവില കൂട്ടി ഹ്യുണ്ടായി; വിവരങ്ങൾ ഇങ്ങനെ...

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതുക്കിയ വിലകള്‍ നിലവില്‍ വന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‍ സൈറ്റില്‍ വെളിപ്പെടുത്തിയതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Hyundai raises vehicle prices
Author
India, First Published Jan 30, 2021, 11:00 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പുതുക്കിയ വിലകള്‍ നിലവില്‍ വന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‍ സൈറ്റില്‍ വെളിപ്പെടുത്തിയതായി കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ പുതുതലമുറ i20 ഒഴികെയുള്ള എല്ലാ മോഡലുകള്‍ക്കും വിലവര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 45,000 രൂപ വരെ ഉയരുന്ന ഹ്യുണ്ടായി എലാന്‍ട്രയിലാണ് ഏറ്റവും കൂടുതല്‍ വിലവര്‍ധനവ് ലഭിച്ച മോഡല്‍. 

ഇതിന്റെ ടോപ്പ് എന്‍ഡ് SX (O) പെട്രോളും ഡീസല്‍ ഓട്ടോമാറ്റിക്കും പരമാവധി വിലവര്‍ധനവ് വന്നിട്ടുണ്ട്. എലാന്‍ട്രയ്ക്ക് ഇപ്പോള്‍ 17.80 ലക്ഷം മുതല്‍ 21.10 ലക്ഷം രൂപ വരെ വിലയുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ ഏക മിഡ്-സൈസ് സെഡാനാണിത്.

മിക്ക വേരിയന്റുകളുടെയും വില 5,000 രൂപ മുതല്‍ 6,000 രൂപ വരെ ഉയര്‍ന്നു. i10 നിയോസിന്റെ വില 5.19 ലക്ഷം മുതല്‍ 8.41 ലക്ഷം രൂപ വരെയാണ്. ഓറ സബ് -ഫോര്‍ മീറ്റര്‍ സെഡാന്റെ വില 2,200 രൂപ മുതല്‍ 9,800 രൂപ വരെ ഉയര്‍ന്നു. ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ ഏറ്റവും കുറഞ്ഞ വിലക്കയറ്റം നേരിടുമ്പോള്‍ സിഎന്‍ജി വേരിയന്റുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വില ലഭിക്കുന്നത്. 

5.92 ലക്ഷം മുതല്‍ 9.32 ലക്ഷം രൂപ വരെയാണ് കോംപാക്ട് സെഡാനിന് ഇപ്പോള്‍ വില. വെന്യുവിനും 1,760 രൂപയില്‍ നിന്ന് 12,400 രൂപയായി വില വര്‍ധിച്ചു. SX ടര്‍ബോ iMT, SX ഡീസല്‍ വേരിയന്റ് എന്നിവയ്ക്ക് വിലകള്‍ സമാനമായിരിക്കും.

ടോപ്പ്-സ്‌പെക്ക് SX, SX (O) വേരിയന്റുകള്‍ ഏറ്റവും കുറഞ്ഞ വിലക്കയറ്റം നിരീക്ഷിക്കുമ്പോള്‍ മിഡ്-സ്‌പെക്ക് വേരിയന്റുകളാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് നേരിടുന്നത്. പുതുക്കിയ വില 6.86 ലക്ഷം രൂപയില്‍ ആരംഭിച്ച് 11.67 ലക്ഷം രൂപ വരെ എത്തുന്നു. 

2,700 രൂപ മുതല്‍ 12,100 രൂപ വരെ വിലവര്‍ധനയോടെ ഹ്യുണ്ടായി വെര്‍ണയുടെ വില ഇപ്പോള്‍ 9.11 ലക്ഷം മുതല്‍ 15.20 ലക്ഷം വരെയാണ്. മിഡ്-സ്‌പെക്ക് ട്രിമ്മുകള്‍ ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവ് കാണുമ്പോള്‍ ടോപ്പ്-സ്‌പെക്ക് ടര്‍ബോ പെട്രോളും ഡീസലും ഏറ്റവും കുറഞ്ഞ വര്‍ധനവ് ലഭിക്കുന്നു.

600 രൂപ മുതല്‍ 4,900 രൂപ വരെയാണ് ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവര്‍ധനവ്. മാഗ്‌ന സിഎന്‍ജി, AMT വേരിയന്റുകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലവര്‍ധന ലഭിക്കുമ്പോള്‍ മാഗ്‌ന മാനുവല്‍, സ്പോര്‍ട്സ് മാനുവല്‍ വേരിയന്റുകള്‍ ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവ് നേരിടുന്നു. 

4.67 ലക്ഷം രൂപ മുതല്‍ 6.53 ലക്ഷം രൂപ വരെയാണ് സാന്‍ട്രോയുടെ എക്‌സ്-ഷോറൂം വില. ടര്‍ബോ വേരിയന്റ് ഉള്‍പ്പെടെയുള്ള ഗ്രാന്‍ഡ് i10 നിയോസിന് 2,900 രൂപ മുതല്‍ 7,390 രൂപ വരെയാണ് വിലവര്‍ധനവ്. മിഡ്-സ്‌പെക്ക് മാഗ്‌ന വേരിയന്റിലാണ് ഏറ്റവും കുറഞ്ഞ വിലവര്‍ധനവ് കാണപ്പെടുമ്പോള്‍, അടിസ്ഥാന-സ്‌പെക്ക് എറ വേരിയന്റ് ഏറ്റവും ഉയര്‍ന്ന വര്‍ധന ലഭിക്കുന്നു.

പുതിയ ക്രെറ്റയ്ക്കും ഉയര്‍ന്ന വിലവര്‍ധനവ് ലഭിക്കുന്നു, ബേസ്-സ്‌പെക്ക് E ഡീസല്‍ വേരിയന്റിന് 31,000 രൂപ വില കൂടി. പെട്രോള്‍ വേരിയന്റുകളില്‍ 22,000 രൂപ വരെയാണ് വര്‍ധന. മറ്റ് ഡീസല്‍ വേരിയന്റുകള്‍ക്ക് ഉയര്‍ന്ന വിലവര്‍ധന ലഭിക്കുന്നില്ല. 

ഇപ്പോള്‍ 10 ലക്ഷം മുതല്‍ 17.54 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. നിര്‍മ്മാതാക്കളുടെ മുന്‍നിര മോഡലായ ട്യൂസണിന് 31,000 രൂപ മുതല്‍ 39,000 രൂപ വരെ വിലവര്‍ധനവ് നേരിടുന്നു. ബേസ്-സ്‌പെക്ക് GL ഓപ്ഷന്‍ ഡീസല്‍ വേരിയന്റിന് പരമാവധി വിലവര്‍ധനവ് ലഭിക്കുമ്പോള്‍ GLS 4WD -ക്ക് ഏറ്റവും കുറഞ്ഞ വില വര്‍ദ്ധനവാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios