ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ, 'കിയ ഓണർഷിപ്പ് സർവീസ് ക്യാമ്പ് 2026' സംഘടിപ്പിക്കുന്നു. ജൂലൈ 12 വരെ രാജ്യവ്യാപകമായി നടക്കുന്ന ഈ ക്യാമ്പിൽ കാർ കെയർ സേവനങ്ങൾ, പാർട്സ്, വാറന്റി എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ നൽകുന്നു. ഇതിന്റെ ഭാഗമായി 36 പോയിന്റ് സൗജന്യ വാഹന പരിശോധനയും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച വിൽപ്പനാനന്തര സേവനവും ഉടമസ്ഥാവകാശ അനുഭവവും ഉറപ്പാക്കുന്നതിനായി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ, ജൂലൈ 12 വരെ രാജ്യവ്യാപകമായി 'കിയ ഓണർഷിപ്പ് സർവീസ് ക്യാമ്പ് 2026' സംഘടിപ്പിക്കുന്നു. 365 നഗരങ്ങളിലായി 521 അംഗീകൃത കിയ സർവീസ് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടക്കുക. വാഹനപരിപാലനം കൂടുതൽ എളുപ്പവും ചെലവുകുറഞ്ഞതുമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ക്യാമ്പിലൂടെ ലഭ്യമാകും.
സർവീസ് ക്യാമ്പിന്റെ ഭാഗമായി കാർ കെയർ സേവനങ്ങൾക്ക് 20 ശതമാനം വരെ ഇളവും, എക്സ്റ്റൻഡഡ് വാറന്റി, റോഡ്‌സൈഡ് അസിസ്റ്റൻസ് (ആർ.എസ്.എ.), പാർട്സ്, ലേബർ ചാർജ്, കിയ ജെന്യുവിൻ ആക്‌സസറികൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഇളവും നൽകും. കൂടാതെ വാഹനത്തിന്റെ പുറംഭാഗം, ഉൾഭാഗം, എൻജിൻ, അടിഭാഗം എന്നിവ ഉൾപ്പെടെ 36 പോയിന്റ് സൗജന്യ വാഹന പരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടത്തും. വാഹനത്തിന്റെ സുരക്ഷയും പ്രകടനവും ദീർഘായുസും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിശോധനയാണിത്.
ക്യാമ്പിലൂടെ പ്രതിരോധാത്മക വാഹനപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അംഗീകൃത സർവീസ് ശൃംഖലയുമായുള്ള ഉപഭോക്തൃബന്ധം കൂടുതൽ ശക്തിപ്പെടുത്താനും കിയ ലക്ഷ്യമിടുന്നു. ഇതിനൊപ്പം സൗജന്യ യൂസ്ഡ് കാർ മൂല്യനിർണയവും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
സർവീസ് ശൃംഖല, ഡിജിറ്റൽ സേവനങ്ങൾ, ഉപഭോക്തൃ കേന്ദ്രീകൃത പദ്ധതികൾ എന്നിവയിൽ തുടർച്ചയായി നിക്ഷേപം നടത്തി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വിൽപ്പനാനന്തര സേവന ബ്രാൻഡായി മാറാനുള്ള പ്രതിബദ്ധതയാണ് കിയ ഓണർഷിപ്പ് സർവീസ് ക്യാമ്പ് 2026 വീണ്ടും ഉറപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
