ടാസ്‍മാൻ പിക്കപ്പ് ട്രക്കിന്റെ വിജയത്തിന് ശേഷം, കിയ ഒരു പുതിയ ഫുൾ സൈസ് എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു. ടൊയോട്ട പ്രാഡോ, ഫോർഡ് എവറസ്റ്റ് തുടങ്ങിയ എസ്‍യുവികൾക്ക് എതിരാളിയാകുന്ന ഈ പുതിയ എസ്‌യുവി 2029 ഓടെ വിപണിയിൽ എത്തിയേക്കും.

ടാസ്‍മാൻ പിക്കപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരു ഫുൾ സൈസ് എസ്‌യുവി നിർമ്മിക്കാൻ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഒരുങ്ങുന്നു. ടൊയോട്ട പ്രാഡോ, ഫോർഡ് എവറസ്റ്റ് തുടങ്ങിയ എസ്‍യുവികൾക്ക് എതിരാളിയാകുന്ന ഈ പുതിയ എസ്‌യുവി 2029 ഓടെ വിപണിയിൽ എത്തിയേക്കും എന്നാണ് റിപ്പോ‍ട്ടുകൾ. കിയ ഓസ്‌ട്രേലിയയുടെ ഷാസി ട്യൂണിംഗ് എഞ്ചിനീയർ ഗ്രേം ഗാംബോൾഡും മാർക്കറ്റിംഗ് ജനറൽ മാനേജർ ഡീൻ നോർബിയാറ്റോയും ടാസ്‍മാൻ എസ്‌യുവിയുടെ ലോഞ്ച് സ്ഥിരീകരിച്ചു.

ഒരു അഭിമുഖത്തിനിടെ ടാസ്‍മാൻ എസ്‌യുവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ ടാസ്മാൻ പിക്ക്-അപ്പ് ട്രക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഗ്രേമും ഡീനും പറഞ്ഞു. ടാസ്‍മാൻ പിക്കപ്പ് വിജയം നേടുന്നതിനാൽ, ബ്രാൻഡ് ടാസ്മാൻ എസ്‌യുവിയെ ഔദ്യോഗികമായി പരിഗണിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു. എങ്കിലും ടാസ്മാൻ എസ്‌യുവിക്ക് ലഭിക്കുന്ന പവർട്രെയിനെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ കിയ ഉദ്യോഗസ്ഥർ സൂചനകളൊന്നും നൽകിയില്ല.

2024 ഒക്ടോബറിൽ ആണ് കിയ ടാസ്‍മാൻ പിക്കപ്പ് ലോഞ്ച് ചെയ്തത്. 2.5 ലിറ്റർ പെട്രോളും 2.2 ലിറ്റർ ഡീസൽ എഞ്ചിനും ഓപ്ഷനുകളായി ലഭിക്കുന്നു, ഇത് യഥാക്രമം 281 എച്ച്പിയും 210 എച്ച്പിയും ഉത്പാദിപ്പിക്കുന്നു, കൂടാതെ ഒരു ഓൾവീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു. ബ്രാൻഡ് 17 ഇഞ്ച്, 18 ഇഞ്ച് വീലുകളും ഓപ്ഷനുകളായി നൽകുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 5 ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ ഡിസ്പ്ലേ, ചൂടാക്കിയതും വായുസഞ്ചാരമുള്ളതുമായ മുൻ സീറ്റുകൾ, ചൂടാക്കിയ സ്റ്റിയറിംഗ് വീൽ, ചൂടാക്കിയ പിൻ സീറ്റുകൾ, ഹാർമൺ കാർഡൺ പ്രീമിയം സൗണ്ട് സിസ്റ്റം തുടങ്ങിയ ഇന്റീരിയർ സവിശേഷതകളാൽ കിയ ടാസ്മാൻ പിക്ക്-അപ്പ് ട്രക്ക് സജ്ജീകരിച്ചിരിക്കുന്നു.

ഓസ്‌ട്രേലിയൻ വിപണിയിൽ ഇന്ത്യയെപ്പോലെ തന്നെ എസ്‌യുവികൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൂന്ന് വലിയ എസ്‌യുവികളാണ് എന്നത് ഇത് തെളിയിക്കുന്നു. ലാഡർ-ഫ്രെയിം 4x4 ൽ ഉള്ള ടൊയോട്ട പ്രാഡോ, ഫോർഡ് എവറസ്റ്റ്, ഇസുസു എംയു-എക്സ് എന്നിവയാണ് ഈ മൂന്ന് വലിയ എസ്‍യുവികൾ. ഇത് ഒരു ടാസ്‍മാ വാഗണിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. അതേസമയം ടാസ്‍മാൻ പിക്ക്-അപ്പ് ട്രക്ക് ഉടൻ ഇന്ത്യയിൽ എത്തുന്നതായി റിപ്പോർട്ടുകളൊന്നും ഇതുവരെയില്ല.