കാരൻസ് ഫേസ്‍ലിഫ്റ്റ്, കാരൻസ് ഇലക്ട്രിക്ക് പതിപ്പുകൾ 2025 പകുതിയോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.  ഈ പുതിയ കാരൻസ് പതിപ്പുകൾ നിലവിലെ മോഡലിനൊപ്പം വിൽപ്പനയ്‌ക്കെത്തും.  ഫെയ്‌സ്‌ലിഫ്റ്റിന് ഒരു പുതിയ പേര് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ

ക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഫെബ്രുവരി 1-ന് സീറോസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അത് അടുത്തിടെ പ്രദർശിപ്പിച്ചിരുന്നു. അതോടൊപ്പം കാരൻസ് ഫേസ്‍ലിഫ്റ്റ് , കാരൻസ് ഇലക്ട്രിക്ക് പതിപ്പുകൾ 2025 പകുതിയോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ കാരൻസ് പതിപ്പുകൾ നിലവിലെ മോഡലിനൊപ്പം വിൽപ്പനയ്‌ക്കെത്തും. കൂടാതെ ഫെയ്‌സ്‌ലിഫ്റ്റിന് ഒരു പുതിയ പേര് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ. 

ഡിസൈൻ
കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിന് ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗ്രിൽ, അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ, അൽപ്പം പരുക്കൻ രൂപഭാവം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

ഇൻ്റീരിയറും ഫീച്ചറുകളും
ഈ ഫെയ്‌സ്‌ലിഫ്റ്റഡ് എംപിവിയുടെ ഇൻ്റീരിയറിനെ സംബന്ധിച്ചിടത്തോളം, ഇതിന് പ്രധാന അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇത് പുതിയ ഡാഷ്‌ബോർഡ് ഡിസൈനും ലേഔട്ടും പുതിയ ഫീച്ചറുകളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കൂടുതൽ പ്രീമിയം ആക്കും. 

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, വലിയ സ്‌ക്രീൻ, ഫ്രണ്ട്, റിയർ വെൻ്റിലേറ്റഡ് സീറ്റുകൾ, പവർഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ എൻ്റർടൈൻമെൻ്റ് ഡിസ്‌പ്ലേ സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ലെവൽ-2 എഡിഎഎസ് എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. .

പ്രതീക്ഷിക്കുന്ന വില
10.59 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള നിലവിലെ മോഡലിനെക്കാൾ പ്രീമിയം ഔട്ട്‌ലുക്ക് കാരെൻസ് ഫെയ്‌സ്‌ലിഫ്റ്റിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഇതിന് ഏകദേശം 11.50 ലക്ഷം രൂപ എക്സ് ഷോറൂം വിലയുണ്ടാകും.

എതിരാളികൾ
2025-ൻ്റെ മധ്യത്തോടെ വിപണിയിൽ അവതരിപ്പിക്കുന്നതോടെ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ , ഹ്യുണ്ടായ് അൽകാസർ എന്നിവയുമായി ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മത്സരിക്കും.