Asianet News MalayalamAsianet News Malayalam

വില 15 ലക്ഷത്തിൽ താഴെ, ഇതാ അഞ്ച് സ്റ്റാ‍ർ സുരക്ഷയുള്ള ചില ഫാമിലി കാറുകൾ

15 ലക്ഷം വരെ ബജറ്റിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഒരു കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഈ വില ശ്രേണിയിൽ നിങ്ങൾക്ക് സുരക്ഷയുടെ കാര്യത്തിൽ മികച്ച അഞ്ച് കാറുകൾ ലഭിക്കും. ഈ കാറുകൾ ഏതൊക്കെയാണെന്നും അവയുടെ വില എത്രയാണെന്നും അറിയാം. ശേഷം ഇതിലൊരെണ്ണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

List of best family cars with 5 star safety rating and bellow 15 lakh
Author
First Published Aug 29, 2024, 12:44 PM IST | Last Updated Aug 29, 2024, 12:44 PM IST

15 ലക്ഷം വരെ ബജറ്റിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗുള്ള ഒരു കാർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഈ വില ശ്രേണിയിൽ നിങ്ങൾക്ക് സുരക്ഷയുടെ കാര്യത്തിൽ മികച്ച അഞ്ച് കാറുകൾ ലഭിക്കും. ഇതിലൊന്ന് തിരഞ്ഞെടുക്കാം. ഈ കാറുകൾ ഏതൊക്കെയാണെന്നും അവയുടെ വില എത്രയാണെന്നും അറിയാം.

ടാറ്റ നെക്‌സോൺ
ടാറ്റ മോട്ടോഴ്‌സിൻ്റെ ഈ എസ്‌യുവിയുടെ വില 15 ലക്ഷത്തിൽ താഴെയാണ്. ഈ കാറിന് കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 7,99,990 ലക്ഷം രൂപ മുതൽ 14,99,990 രൂപ വരെയാണ്. 

ഫോക്‌സ്‌വാഗൺ വിർടസ്
ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൻ്റെ ഈ സെഡാന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും (കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ) ലഭിച്ചു. ഈ കാറിൻ്റെ എക്സ്-ഷോറൂം വില 10,89,900 രൂപ  മുതൽ 19,14,900 രൂപ വരെയാണ്.

ഹ്യൂണ്ടായ് വെർണ
ഈ ഹ്യൂണ്ടായ് സെഡാൻ കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ച മോഡലാണ്. ഈ കാറിൻ്റെ അടിസ്ഥാന വേരിയൻ്റിൻ്റെ എക്സ്-ഷോറൂം വില 11,00,400 രൂപ മുതൽ 17,41,800 രൂപ വരെയാണ്.

മഹീന്ദ്ര സ്കോർപിയോ എൻ
ആളുകൾക്കിടയിൽ മഹീന്ദ്ര വാഹനങ്ങളോട് വളരെയധികം ക്രേസുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാർ സുരക്ഷാ റേറ്റിംഗും ഉള്ള മഹീന്ദ്ര സ്കോർപിയോ എൻ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 13.85 ലക്ഷം രൂപ മുതൽ 24.54 ലക്ഷം വരെയാണ്. 

സ്‌കോഡ സ്ലാവിയ
മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ ഈ സെഡാന് അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഈ സെഡാൻ്റെ എക്സ്-ഷോറൂം വില 10.69 ലക്ഷം രൂപ മുതൽ 18.69 ലക്ഷം രൂപ വരെയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios