2026 ഓടെ പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിക്കൊണ്ട് മാരുതി സുസുക്കി പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് നീങ്ങുകയാണ്. ഈ സാമ്പത്തിക വർഷാവസാനത്തോടെ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് ഓഫറായ ഇ വിറ്റാര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
2026 ഓടെ പുതിയ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കിക്കൊണ്ട് മാരുതി സുസുക്കി പരിസ്ഥിതി സൗഹൃദ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് നീങ്ങുകയാണ്. ഈ സാമ്പത്തിക വർഷാവസാനത്തോടെ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് ഓഫറായ ഇ വിറ്റാര അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹൈബ്രിഡ് വിഭാഗത്തിൽകമ്പനി നാല് പുതിയ മോഡലുകൾ അവതരിപ്പിക്കും. ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് പവർട്രെയിനുള്ള വിക്ടോറിസ്, ഫ്രോങ്ക്സ്, അടുത്ത തലമുറ ബലേനോ, മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള ഒരു സബ്-4 മീറ്റർ എംപിവി തുടങ്ങിയവയാണ് വരാനിരിക്കുന്ന മാരുതിയുടെ മറ്റ് പരിസ്ഥിതി സൗഹാർദ്ദ മോഡലുകൾ.
വിക്ടോറിസ് - ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാർ
മാരുതി വിക്ടോറിസ് മിഡ്‌സൈസ് എസ്‌യുവി 103bhp, 1.5L മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 116bhp, 1.5L സ്ട്രോങ് ഹൈബ്രിഡ്, 89bhp, 1.5L പെട്രോൾ + സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുറത്തിറങ്ങുക. ഇവ ഗ്രാൻഡ് വിറ്റാരയുമായി പവർട്രെയിനുകൾ പങ്കിടും. എങ്കിലും ഇത് ഗ്രാൻഡ് വിറ്റാരയെക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും. വിക്ടോറിസ് സ്ട്രോങ് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 28.65 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും. ഇത് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായിരിക്കുമെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു .
മാരുതിയുടെ പുതിയ ശക്തമായ ഹൈബ്രിഡ് സിസ്റ്റം
മാരുതി സുസുക്കി ഒരു ഇൻ-ഹൗസ് സീരീസ് ഹൈബ്രിഡ് പവർട്രെയിൻ (കോഡ് നാമം - എച്ച്ഇവി) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് 2026 ൽ ഫ്രോങ്ക് കോംപാക്റ്റ് ക്രോസ്ഓവറിൽ അരങ്ങേറ്റം കുറിക്കും . ടൊയോട്ടയുടെ ആറ്റ്കിൻസൺ ഹൈബ്രിഡ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി, മാരുതിയുടെ സ്വന്തം ഹൈബ്രിഡ് സാങ്കേതികവിദ്യ ഗണ്യമായി കൂടുതൽ ചെലവ് കുറഞ്ഞതായിരിക്കും, അതേസമയം ലിറ്ററിന് 35 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകും. പെട്രോൾ എഞ്ചിൻ, ഇലക്ട്രിക് മോട്ടോർ, ബാറ്ററി എന്നിവ ഉൾക്കൊള്ളുന്ന ഒരു സീരീസ് ഹൈബ്രിഡ് സിസ്റ്റമായിരിക്കും ഇത്. ഭാവിയിലെ ഹൈബ്രിഡ് കാറുകൾക്കായി കമ്പനി അതിന്റെ 1.2L Z-സീരീസ് പെട്രോൾ എഞ്ചിൻ വൈദ്യുതീകരിക്കും.
ബലേനോ ഹൈബ്രിഡ്, മിനി എംപിവി
പുതുതലമുറ മൗതി ബലേനോ ഹാച്ച്ബാക്കിലും ജപ്പാൻ സ്‌പെക്ക് സ്‌പേസിയ അധിഷ്‍ഠിത എംപിവിയിലും ഇതേ ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കും, തുടർന്ന് പുതുതലമുറ സ്വിഫ്റ്റ് (2027), പുതിയ ബ്രെസ്സ (2029) എന്നിവയിലും അവതരിപ്പിക്കും. മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡിന്റെ പുറംഭാഗത്ത് 'ഹൈബ്രിഡ്' ബാഡ്‍ജും അകത്ത് കുറച്ച് ഹൈബ്രിഡ്-നിർദ്ദിഷ്ട സോഫ്റ്റ്‌വെയറുകളും ഉണ്ടായിരിക്കും.അതേസമയം അതിന്റെ യഥാർത്ഥ രൂപകൽപ്പനയും ഇന്റീരിയറും നിലനിർത്തും.
പുതിയ ഹൈബ്രിഡ് പവർട്രെയിനിനൊപ്പം, പുതിയ മാരുതി ബലേനോ ഹാച്ച്ബാക്ക് മെച്ചപ്പെട്ട സ്റ്റൈലിംഗും സവിശേഷതകളാൽ നിറഞ്ഞ ഇന്റീരിയറുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സുസുക്കി സ്പേഷ്യ അടിസ്ഥാനമാക്കിയുള്ള മിനി എംപിവി റെനോ ട്രൈബറിനും വരാനിരിക്കുന്ന നിസാന്റെ പുതിയ സബ്കോംപാക്റ്റ് എംപിവിക്കും എതിരായി സ്ഥാനം പിടിക്കും.
