മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2025 മുതൽ 2026 വരെ XUV700, ഥാർ, സ്കോർപിയോ N, ബൊലേറോ നിയോ, പുതിയ തലമുറ ബൊലേറോ തുടങ്ങിയ നിലവിലുള്ള എസ്‌യുവികൾ അപ്‌ഡേറ്റ് ചെയ്യും. 

നപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ ഇന്ത്യൻ വിപണിയിലെ ഭാവി ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു. 2030 ഓടെ 23 പുതിയ ലോഞ്ചുകൾ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ പദ്ധതിയിൽ പറയുന്നു. അതിൽ ഒമ്പത് പുതിയ ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) എസ്‌യുവികളും ഏഴ് പുതിയ ബിഇവികളും ഉൾപ്പെടുന്നു. കൂടാതെ കമ്പനി XUV700, ഥാർ, സ്കോർപിയോ N, ബൊലേറോ നിയോ, പുതിയ തലമുറ ബൊലേറോ തുടങ്ങിയ നിലവിലുള്ള വോളിയം ജനറേറ്റിംഗ് എസ്‌യുവികൾ അപ്‌ഡേറ്റ് ചെയ്യും. ഈ മോഡലുകളെല്ലാം 2025-2026 ൽ റോഡുകളിൽ എത്തും. 2025–2026 ൽ അപ്‌ഡേറ്റുകൾ ലഭിക്കാൻ പോകുന്ന നിലവിലുള്ള മഹീന്ദ്ര എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം .

മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ്

2025 മഹീന്ദ്ര ഥാർ ഫെയ്‌സ്‌ലിഫ്റ്റ് (3-ഡോർ) ഥാർ റോക്‌സിൽ നിന്ന് ഒന്നിലധികം ഡിസൈൻ ഘടകങ്ങൾ സ്വീകരിക്കും. W515 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ എസ്‌യുവിയിൽ ഡബിൾ-സ്റ്റാക്ക്ഡ് സ്ലോട്ടുകളുള്ള പുതിയ ഗ്രിൽ, ട്വീക്ക്ഡ് ബമ്പറുകൾ, ഹെഡ്‌ലാമ്പുകളിൽ സി-ആകൃതിയിലുള്ള എൽഇഡി സിഗ്‌നേച്ചറുകൾ, പുതുക്കിയ ബോഡി ക്ലാഡിംഗ്, പുതിയ അലോയി വീലുകൾ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഉള്ളിൽ, പുതിയ ഥാറിന് ഒരു വലിയ ടച്ച്‌സ്‌ക്രീൻ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ് തുടങ്ങിയവ ലഭിച്ചേക്കാം. എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.

മഹീന്ദ്ര ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റ്

2025 ഓഗസ്റ്റ് 15 ന് അപ്‌ഡേറ്റ് ചെയ്ത മഹീന്ദ്ര ബൊലേറോ നിയോ പുറത്തിറങ്ങും. എസ്‌യുവിക്ക് പൂർണ്ണമായും പുതിയ ബോഡി പാനലുകൾ ലഭിക്കുമെന്നും ഥാർ റോക്‌സിൽ നിന്ന് നിരവധി ഡിസൈൻ ഘടകങ്ങൾ സ്വീകരിക്കും എന്നുമാണ് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. 2025 ബൊലേറോ നിയോ ഫെയ്‌സ്‌ലിഫ്റ്റിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, വലിയ ടച്ച്‌സ്‌ക്രീൻ, സൺറൂഫ്, പുതുതായി രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ് എന്നിവ ലഭിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. 100 ബിഎച്ച്‌പി പവറും 260 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ, 3-സിലിണ്ടർ ഡീസൽ എഞ്ചിൻ ഈ എസ്‌യുവിയിൽ തുടരും.

മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ്

W616 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന 2025 മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റിൽ BE6, XEV 9e ബോൺ ഇലക്ട്രിക് എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ മാറ്റങ്ങൾ ഉണ്ടാകും. പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, കണക്റ്റഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, സ്‌ക്വയർ-ഓഫ് ക്ലാഡിംഗ് എന്നിവ ഇതിൽ ഉൾപ്പെട്ടേക്കാം. അപ്‌ഡേറ്റ് ചെയ്ത XUV700 2.0L ടർബോ പെട്രോൾ, 2.2L ടർബോ ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കുന്നത് തുടരും. ഇത് യഥാക്രമം 380Nm-ൽ 200bhp പവറും 360Nm/450Nm-ൽ 155bhp/185bhp പവറും ഉത്പാദിപ്പിക്കുന്നു.

പുതുതലമുറ മഹീന്ദ്ര ബൊലേറോ

2025 ഓഗസ്റ്റ് 15 ന് നാല് പുതിയ കൺസെപ്റ്റ് എസ്‌യുവികൾക്കൊപ്പം പുതിയ ഫ്രീഡം എൻ‌യു മോഡുലാർ പ്ലാറ്റ്‌ഫോം അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ് കമ്പനി. 2026 ൽ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത തലമുറ ബൊലേറോ എസ്‌യുവിയിലൂടെയാണ് മഹീന്ദ്രയുടെ പുതിയ ആർക്കിടെക്ചർ അരങ്ങേറ്റം കുറിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2026 മഹീന്ദ്ര ബൊലേറോയ്ക്ക് പനോരമിക് സൺറൂഫും ലെവൽ 2 എ‌ഡി‌എ‌എസ് സ്യൂട്ടും ലഭിക്കാൻ സാധ്യതയുണ്ട്. സ്കോർപിയോ എന്നിൽ നിന്ന് നിരവധി സവിശേഷതകൾ കടമെടുത്തേക്കാം. അതേസമയം ഡിസൈൻ മാറ്റങ്ങൾ ഥാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം. എംഹോക്ക് ഡീസൽ എഞ്ചിൻ ഇതിൽ തുടർന്നും ഉൾപ്പെടുത്തും.

മഹീന്ദ്ര സ്കോർപിയോ എൻ ഫെയ്‌സ്‌ലിഫ്റ്റ്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ സ്കോർപിയോ എൻ ലൈനപ്പ് ഒരു പുതിയ വേരിയന്റും 10 പുതിയ സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അപ്‌ഡേറ്റ് ചെയ്ത എഡിഎഎസ് സ്യൂട്ടും ഉപയോഗിച്ച് പുറത്തിറക്കി. അടുത്ത വർഷം എസ്‌യുവിക്ക് ഒരു പ്രധാന മിഡ്‌ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. മെക്കാനിക്കലായി പുതിയ മഹീന്ദ്ര സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്.