ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പ്രീമിയം സെഡാന്‍ മോഡലായ ത്രീ സീരീസ് ഗ്രാന്‍ ലിമോസില്‍ പതിപ്പ് വരുന്നു. വാഹനം ജനുവരി 21-ന് അവതരിപ്പിക്കുമെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രാന്‍ ലിമോസിന്‍ ത്രീ സീരീസിന്റെ ലോങ്ങ് വീല്‍ ബേസ് (എല്‍ഡബ്ല്യുബി) വേരിയന്റായാണ് എത്തുന്നത്. ഈ വാഹനത്തിന്റെ ആദ്യമായി ഒരുങ്ങുന്ന റൈറ്റ് ഹാന്‍ഡ് പതിപ്പാണ്  ഇന്ത്യയിലെത്തുക.റെഗുലര്‍ മോഡലിനെക്കാള്‍ 110 എംഎം. വീല്‍ബേസ് ഉയര്‍ത്തിയാണ് ഗ്രാന്‍ ലിമോസിന്‍ ലോങ്ങ് വീല്‍ബേസ് പതിപ്പ് വരുന്നത്. 

ഇതിന് ആനുപാതികമായി വാഹനത്തിന്റെ നീളം 120 എംഎം കൂടിയിട്ടുണ്ട്. ഈ വാഹനത്തിലെ പിന്‍നിര സീറ്റുകളുടെ ലെഗ് റൂം ഉയര്‍ത്തിയതും മറ്റൊരു പ്രത്യേകതയാണ്. 23 എം.എം. ആണി ലെഗ് റൂം വര്‍ധിപ്പിച്ചിട്ടുള്ളത്. 

ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്ങ്, ത്രീഡി നാവിഗേഷന്‍ എന്നിവ സവിശേഷതകളാണ്. എല്‍ഇഡി. ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുതിയ ഹെഡ്‌റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവയും പ്രധാന ഫീച്ചറുകളാണ്.

ഈ വാഹനം 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ എത്തുമെന്നാണ് റിപ്പോർട്ട്. പെട്രോള്‍ എന്‍ജിന്‍ 255 ബിഎച്ച്പി. പവറും 400 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 188 എന്‍.എം ടോര്‍ക്കും ഉത്‌പാദിപ്പിക്കും. ഗ്രാന്‍ ലിമോസിന്റെ സ്ഥാനം ത്രീ സീരീസിന്റെയും ഫൈവ് സീരീസിന്റെയും മധ്യത്തിലായിരിക്കുമെന്നാണ് റിപ്പോർട്ട്.