കിയ കാരൻസ് ക്ലാവിസ് ഇലക്ട്രിക് പതിപ്പ് അടുത്ത രണ്ട് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഏകദേശം 16 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ 7 സീറ്റർ ഫാമിലി ഇലക്ട്രിക് കാറിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല.
കിയ ഇന്ത്യ അടുത്തിടെ 11.50 ലക്ഷം രൂപ ആകർഷകമായ എക്സ്-ഷോറൂം വിലയിൽ കാരൻസ് ക്ലാവിസ് പ്രീമിയം എംപിവി പുറത്തിറക്കി. കുറച്ചുനാളായി പരീക്ഷണത്തിലിരിക്കുന്ന അതിന്റെ ഇലക്ട്രിക് പതിപ്പും ഉടൻ പുറത്തിറങ്ങും. കിയ കാരൻസ് ക്ലാവിസ് ഇവിയുടെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, അടുത്ത രണ്ട് മാസത്തിനുള്ളിൽ മോഡൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട് എന്നാണഅ റിപ്പോർട്ടുകൾ.
വിലയുടെയും സ്ഥാനനിർണ്ണയത്തിന്റെയും കാര്യത്തിൽ, ഈ പുതിയ കിയ 7 സീറ്റർ ഫാമിലി ഇലക്ട്രിക് കാറിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ല. എങ്കിലും, എംജി വിൻഡ്‌സർ ഇവി, ബിവൈഡി ഇമാക്‌സ്7, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ്, മഹീന്ദ്ര ബിഇ6, എക്സ്ഇവി 9ഇ എന്നിവയുടെ വിൽപ്പനയെ ഇത് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയ കാരെൻസ് ഇവിയുടെ അടിസ്ഥാന വേരിയന്റിന് ഏകദേശം 16 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നത്, കിയ കാരെൻസ് ക്ലാവിസ് ഇവിയുടെ മുൻവശത്ത് ക്രെറ്റ ഇലക്ട്രിക്കിൽ കണ്ടതിന് സമാനമായ ഒരു ചാർജിംഗ് പോർട്ട് ഉണ്ടായിരിക്കുമെന്നാണ്. നിലവിൽ, അതിന്റെ പവർട്രെയിൻ വിശദാംശങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എങ്കിലും, പുതിയ കിയ 7 സീറ്റർ ഫാമിലി ഇലക്ട്രിക് കാർ ക്രെറ്റ ഇവിയിൽ നിന്ന് കടമെടുത്ത 42kWh, 51.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. എംഐഡിസി സൈക്കിൾ അനുസരിച്ച്, രണ്ട് ബാറ്ററികളും യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
മുൻവശത്തെ ഫേഷ്യയുടെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു എഡിഎഎസ് റഡാർ മൊഡ്യൂളും ഈ പരീക്ഷണ വാഹനത്തിൽ ഉണ്ട്. ഫോർവേഡ് കൊളീഷൻ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ഈ സ്യൂട്ടിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. ബ്ലൈൻഡ് വ്യൂ മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവൽ ഡാഷ്‌ക്യാം സജ്ജീകരണം, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, 6 എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും ഇവിയുടെ സുരക്ഷാ കിറ്റിൽ ഉൾപ്പെട്ടേക്കാം.
കിയ കാരെൻസ് ഇവിയിൽ V2L (വെഹിക്കിൾ-ടു-ലോഡ്), V2V (വെഹിക്കിൾ-ടു-വെഹിക്കിൾ) ചാർജിംഗ് പ്രവർത്തനങ്ങൾ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. ഇവിയുടെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും അതിന്റെ ഐസിഇ എതിരാളിക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ പുറംഭാഗത്ത് കുറഞ്ഞ മാറ്റങ്ങൾ മാത്രമേ വരുത്തൂ. ICE-യിൽ പ്രവർത്തിക്കുന്ന കാരെൻസ് ക്ലാവിസിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രിക് പതിപ്പിൽ എൽഇഡി ഡിആർഎൽ (ഡേടൈം റണ്ണിംഗ് ലൈറ്റ്), പുതുതായി രൂപകൽപ്പന ചെയ്ത അലോയി വീലുകൾ തുടങ്ങി മറ്റ് സൂക്ഷ്‍മമായ ഇവി നിർദ്ദിഷ്‍ട ഡിസൈൻ ഘടകങ്ങളും ഉണ്ടായിരിക്കും.


