Asianet News MalayalamAsianet News Malayalam

നിസാന്‍ മാഗ്‌നെറ്റ് കണ്‍സെപ്റ്റ് മോഡലെത്താന്‍ ഇനി‌ ദിവസങ്ങള്‍ മാത്രം

റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം നിസാൻ ഒരുക്കുന്നത്

Nissan Magnite SUV will launch on July 16 Reports
Author
Delhi, First Published Jul 2, 2020, 9:00 PM IST

ദില്ലി: ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മാഗ്‌നെറ്റിന്റെ കണ്‍സെപ്റ്റ് മോഡല്‍ ജൂലൈ 16-ന് അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ട്. ഈ വാഹനത്തിന്റെ ടീസര്‍ നിസാന്‍ മുമ്പ് പുറത്തുവിട്ടിരുന്നു. മാഗ്‌നെറ്റിന്റെ കണ്‍സെപ്റ്റ് നിസാന്റെ ഗ്ലോബല്‍ ഹെഡ്ക്വാട്ടേഴ്‌സിലായിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം നിസാൻ ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. ഫീച്ചര്‍ സമ്പന്നമാവും നാലുമീറ്ററിൽ താഴെ വലിപ്പമുള്ള ഈ അഞ്ച് സീറ്റര്‍ വാഹനം.  

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്‌യുവി 300, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന കിയ സോണറ്റ് തുടങ്ങിയവരായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ മുഖ്യ എതിരാളികൾ.

നേരത്തെ, ഈ വർഷം വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി മാഗ്‌നെറ്റ് കോംപാക്ട് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലേക്ക് മാറ്റിയെന്നാണ് സൂചന.

അഞ്ച് സ്‌പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച്, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പ്, ബംമ്പറില്‍ നിന്ന് ഹെഡ്‌ലൈറ്റിലേക്ക് നീളുന്ന എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍ തുടങ്ങിയവയായിരിക്കും ഈ വാഹനത്തിന് ലഭിക്കുക. നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കും നിസാന്റെ ഈ കോപാക്ട് എസ്‌യുവി. പിന്നീട് മറ്റ്‌വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന. മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

ഏകദേശം 5.25 ലക്ഷം ആയിരിക്കും നിസാൻ മാഗ്‌നൈറ്റിന്‍റെ അടിസ്ഥാന മോഡലിന്റെ വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read more: നിരത്തിലിറങ്ങി ഹോണ്ട ആഫ്രിക്ക ട്വിന്‍; വിലയും സവിശേഷതകളും

Follow Us:
Download App:
  • android
  • ios