ഐക്കണിക് ഓഫ്-റോഡ് എസ്‌യുവിയായ മഹീന്ദ്ര ഥാറിന്റെ 3-ഡോർ പതിപ്പും, കുടുംബങ്ങൾക്ക് കൂടുതൽ അനുയോജ്യമായ 5-ഡോർ ഥാർ റോക്സ് പതിപ്പും തമ്മിലുള്ള ഒരു താരതമ്യമാണിത്
മഹീന്ദ്ര ഥാർ എപ്പോഴും ഒരു ഐക്കണിക് ഓഫ്-റോഡ് എസ്‌യുവിയായി അറിയപ്പെടുന്നു. പരുക്കൻ രൂപം, ശക്തമായ പ്രകടനം, ഏത് ഭൂപ്രകൃതിയും നേരിടാനുള്ള കഴിവ് എന്നിവ ഇതിന്റെ സവിശേഷതയാണ്. മൂന്ന് ഡോറുകളുള്ള മഹീന്ദ്ര ഥാർ ഇന്ത്യയിലെ ഒരു ജനപ്രിയ ജീവിതശൈലി ഓഫ്-റോഡർ എന്നാണ് അറിയപ്പെടുന്നത്. മഹീന്ദ്ര ഥാർ റോക്സ് എന്ന പേരിൽ കൂടുതൽ പ്രായോഗികവും വലുതുമായ അഞ്ച് ഡോറുകൾ ഉള്ള പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഥാർ, ഥാർ റോക്‌സ് എന്നിവ വ്യത്യസ്ത ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. കുടുംബ ആവശ്യങ്ങൾക്കാണ് ഥാർ റോക്‌സ് കൂടുതൽ അനുയോജ്യം. അതേസമയം മൂന്ന് ഡോറുകളുള്ള ഥാർ ഓഫ്-റോഡിംഗിനും വ്യക്തിഗത ഉപയോഗത്തിനും കൂടുതൽ അനുയോജ്യമാണ്. നിങ്ങൾ ഒരു മഹീന്ദ്ര ഥാർ വാങ്ങാൻ ആലോചിക്കുകയും ഥാറും ഥാർ റോക്‌സും തമ്മിൽ ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നുവെങ്കിൽ, ഇതാ ഒരു താരതമ്യം.
വലുപ്പം
മഹീന്ദ്ര ഥാർ റോക്സിന് അതിന്റെ ചെറിയ പതിപ്പായ ഥാറിനേക്കാൾ നീളവും വീതിയും ഉയരവും കൂടുതലാണ്. അതേസമയം മഹീന്ദ്ര ഥാർ റോക്സിന് ഥാറിനേക്കാൾ 443 എംഎം നീളവും 50 എംഎം വീതിയും 68 എംഎം ഉയരവുമുണ്ട്. ഇതിന്റെ വീൽബേസ് ഥാറിനേക്കാൾ 400 എംഎം നീളമുള്ളതാണ്. ഇത് യാത്രക്കാർക്ക് കൂടുതൽ സ്ഥലം നൽകുന്നു. എങ്കിലും, രണ്ട് വാഹനങ്ങളും 226 എംഎം എന്ന ഒരേ ഗ്രൗണ്ട് ക്ലിയറൻസ് പങ്കിടുന്നു.
എഞ്ചിൻ
മൂന്ന് ഡോർ മഹീന്ദ്ര ഥാർ 2.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, കൂടുതൽ കരുത്തുറ്റ 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. മഹീന്ദ്ര ഥാർ റോക്ക്സ് (5-ഡോർ) : 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്.
ഫീച്ചറുകൾ
പവർ-അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ-2 ADAS, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, വ്യത്യസ്ത ആവശ്യങ്ങൾക്കായി 4x4 ഡ്രൈവിംഗ് മോഡുകൾ എന്നിവ ഉൾപ്പെടെ ഥാറിൽ ഇല്ലാത്ത നിരവധി സവിശേഷതകളോടെയാണ് ഥാർ റോക്ക്സ് വരുന്നത്.
വില
വിലയുടെ കാര്യത്തിൽ, മഹീന്ദ്ര മൂന്ന് ഡോർ ഥാറിന്റെ എക്സ്-ഷോറൂം വില 9.99 ലക്ഷം മുതൽ 16.99 ലക്ഷം വരെയാണ്. അതേസമയം അഞ്ച് ഡോർ മഹീന്ദ്ര ഥാർ റോക്സിന്റെ വില 12.25 ലക്ഷം മുതൽ 22.06 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. അധിക ഫീച്ചറുകളും വലിയ വലിപ്പവും കാരണം ഥാർ റോക്സ് മൂന്ന് ഡോർ ഥാറിനേക്കാൾ വളരെ വില കൂടയതാണ്.


