Asianet News MalayalamAsianet News Malayalam

ഇനി വാഗണ്‍ ആര്‍ 'ചിരിക്കും'; പുതിയ മോഡലുമായി സുസുക്കി

മൂന്ന് വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക. 2013ല്‍ ആരംഭിച്ച സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Suzuki WagonR Smile Launched In Japan
Author
Japan, First Published Sep 3, 2021, 7:38 PM IST

മാരുതി സുസുക്കി വാഗണ്‍ആര്‍ ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ കാറുകളില്‍ ഒന്നാണ്. ഈ വാഗണ്‍ആറിന് സ്‌മൈല്‍ എന്ന പേരില്‍ ഒരു പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ടീം ബിഎച്ച്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു. 1.29 മില്യണ്‍ യെന്‍ മുതല്‍ 1.71 മില്യണ്‍ യെന്‍ വരെയാണ് വാഹനത്തിന്‍റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഏകദേശം 8.60 ലക്ഷം മുതല്‍ 11.39 ലക്ഷം ഇന്ത്യന്‍ രൂപ വരെ വരും.

മൂന്ന് വേരിയന്റുകളിലാണ് ഈ ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക. 2013ല്‍ ആരംഭിച്ച സുസുക്കി സ്‌പേഷ്യയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗണ്‍ആര്‍ സ്‌മൈലിന്റെയും സ്‌പേഷ്യയുടെയും ബോക്‌സി രൂപകല്‍പ്പനയില്‍ സമാനതകള്‍ കാണാം. കാറിന്റെ വശങ്ങളിലും പിന്നിലും സുസുക്കി ലളിതമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

660 സിസി ഇന്‍ലൈന്‍ 3 സിലിണ്ടര്‍ ഡിഒഎച്ച്‌സി 12വാല്‍വ് എഞ്ചിനാണ് വാഗണ്‍ആര്‍ സ്‌മൈലിന്‍റെ ഹൃദയം.  ഈ 660 സിസി എഞ്ചിന്‍ 49 ബിഎച്ച്പി പവറും 5,000 ആര്‍പിഎംല്‍ 58 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. കാറിന്റെ എല്ലാ വകഭേദങ്ങളും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും വാഗണ്‍ആര്‍ സ്‌മൈലില്‍ ലഭ്യമാണ്.

സുസുക്കി വാഗണ്‍ആര്‍ സ്‌മൈലിന്റെ പ്രാഥമിക യുണീക് സെല്ലിംഗ് പോയിന്റുകളില്‍ ഇലക്ട്രിക് പവര്‍ റിയര്‍ സ്ലൈഡിംഗ് ഡോറുകളും ഉള്‍പ്പെടുന്നുണ്ട്. അടുത്ത കാലത്തായി സ്ലൈഡിംഗ് ഡോറുകളുള്ള മിനി കാറുകളുടെ ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.  വിശാലമായ ഉപഭോക്തൃ അടിത്തറ ലക്ഷ്യമിടുന്ന വാഗണ്‍ആര്‍ സ്‌മൈല്‍ വിശാലമായ സിംഗിള്‍ ടോണിലും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് വിപണിയില്‍ എത്തുന്നത്. ഇവയില്‍ പലതിനും കറുത്ത നിറമുള്ള പില്ലറുകളുള്ള ഒരു ഫ്‌ളോട്ടിംഗ് റൂഫ് ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios