ഇന്ത്യൻ വിപണിയിൽ മൂന്ന് പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുന്നു. എലിവേറ്റ് ഇവി, ZR-V ഹൈബ്രിഡ്, ഏഴ് സീറ്റർ എസ്‌യുവി എന്നിവയാണ് പുതിയ മോഡലുകൾ. 2026 മുതൽ 2027 വരെയുള്ള കാലയളവിൽ ഇവ വിപണിയിലെത്തും.

ന്ത്യൻ വിപണിയിൽ എസ്‌യുവി വിഭാഗത്തിനുള്ള ഡിമാൻഡ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ രാജ്യത്തെ മൊത്തം കാർ വിൽപ്പനയിൽ എസ്‌യുവി വിഭാഗത്തിന് മാത്രം 50 ശതമാനത്തിലധികം വിഹിതമുണ്ടെന്നാണ് കണക്കുകൾ. ഇത് കണക്കിലെടുത്ത്, ഹോണ്ട കാർസ് ഇന്ത്യ ആഭ്യന്തര വിപണിയിൽ നിരവധി പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കാൻ പോകുന്നു. വരാനിരിക്കുന്ന ഈ മൂന്ന് എസ്‌യുവികളുടെ സവിശേഷതകളെക്കുറിച്ച് അറിയാം. 

ഹോണ്ട എലിവേറ്റ് ഇവി
ഹോണ്ട തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ എലിവേറ്റിന്റെ ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാൻ ഒരുങ്ങുന്നു. 2026 ഓടെ എലിവേറ്റ് ഇവി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. എലിവേറ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതിനാൽ. അതിന്റെ പേരും വ്യത്യസ്തമായിരിക്കും. അതേസമയം സ്റ്റൈലിംഗും വ്യത്യസ്തമായിരിക്കും. എങ്കിലും, ഇവിയുടെ റേഞ്ചിനെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഹോണ്ട ZR-V ഹൈബ്രിഡ്
2026 ന്റെ തുടക്കത്തിൽ ഹോണ്ട ZR-V യുടെ ആഗോള മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സിബിയു റൂട്ട് വഴി കമ്പനി ഇത് ഇന്ത്യയിൽ വിൽക്കും. പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, ഹോണ്ട ZR-V-യിൽ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും എഡബ്ല്യുഡി സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിനുപുറമെ, ഹൈബ്രിഡ് സജ്ജീകരണത്തിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം 2.0 ലിറ്റർ പെട്രോൾ എഞ്ചിനും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ഹോണ്ട 7 സീറ്റർ എസ്‌യുവി
2027 ഓടെ ഇന്ത്യൻ വിപണിയിൽ പുതിയ 7 സീറ്റർ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്. ടാറ്റ സഫാരി, മഹീന്ദ്ര XUV 7OO, ഹ്യുണ്ടായി അൽകാസർ തുടങ്ങിയ എസ്‌യുവികളും ആയിട്ടായിരിക്കും ഹ്യുണ്ടായി 7 സീറ്റർ വിപണിയിൽ മത്സരിക്കുക.എലിവേറ്റിനും സിആർ-വിക്കും ഇടയിലായിരിക്കും ഇത് സ്ഥാപിക്കുക. ഹോണ്ട 7 സീറ്റർ എസ്‌യുവിക്ക് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ആയിരിക്കും ഹൃദയം.

ഹോണ്ട വിൽപ്പന കണക്കുകൾ
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് 2025 ഏപ്രിലിൽ മൊത്തം 4,871 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിപണിയിൽ വിറ്റ 3,360 യൂണിറ്റുകളും കയറ്റുമതി ചെയ്ത 1,511 യൂണിറ്റുകളും ഇതിൽ ഉൾപ്പെടുന്നു. 2024 ഏപ്രിലിൽ ഹോണ്ട കാർസ് 4,351 ആഭ്യന്തര യൂണിറ്റ് വിൽപ്പനയും 6,516 യൂണിറ്റ് കയറ്റുമതിയും രേഖപ്പെടുത്തി. ഇത് ഈ വർഷത്തെ ആഭ്യന്തര, കയറ്റുമതി കണക്കുകളിലെ ഇടിവിനെ പ്രതിഫലിപ്പിക്കുന്നു.