ഹ്യുണ്ടായിയും കിയയും ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് എസ്‌യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2027-ൽ പുറത്തിറങ്ങാൻ സാധ്യതയുള്ള ക്രെറ്റയും സെൽറ്റോസുമാണ് ആദ്യ ഹൈബ്രിഡ് മോഡലുകൾ. മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയുമായി ഇവ മത്സരിക്കും.

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അടുത്തിടെ ഇന്ത്യൻ വിപണിയിലെ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു, അടുത്ത അഞ്ച് സാമ്പത്തിക വർഷത്തിനുള്ളിൽ 26 പുതിയ ലോഞ്ചുകൾ ഇതിൽ ഉൾപ്പെടുന്നു. പുതിയ മോഡലുകൾ, അടുത്ത തലമുറ അപ്‌ഗ്രേഡുകൾ, ഉൽപ്പന്ന മെച്ചപ്പെടുത്തലുകൾന തുടങ്ങിയവ ഈ നിരയിൽ ഉൾപ്പെടും. ഇതിൽ 20 ഐസിഇ വാഹനങ്ങളും 6 ഇവികളും ഉൾപ്പെടുന്നു. ഹൈബ്രിഡുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ പവർട്രെയിനുകൾ പുറത്തിറക്കാനുള്ള പദ്ധതികളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 2027 ൽ അടുത്ത തലമുറ അപ്‌ഗ്രേഡുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ ഹൈബ്രിഡ് ഓഫറായിരിക്കും.

ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡായ കിയയും 2025 ലെ ഏറ്റവും പുതിയ നിക്ഷേപക ദിനത്തിൽ സെൽറ്റോസ് മിഡ്‌സൈസ് എസ്‌യുവിക്കായി ഒരു പുതിയ ഹൈബ്രിഡ് പവർട്രെയിൻ സ്ഥിരീകരിച്ചു. SP3i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതുതലമുറ കിയ സെൽറ്റോസ് 2025 ന്റെ രണ്ടാം പകുതിയിൽ അരങ്ങേറും, 2026 ന്റെ തുടക്കത്തിൽ ഇന്ത്യയിലെത്താനും സാധ്യതയുണ്ട്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന കിയ സ്‌പോർട്ടേജിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എസ്‌യുവിക്ക് സമഗ്രമായ ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. അതേസമയം ഇന്റീരിയർ സിറോസിൽ നിന്ന് ചില സവിശേഷതകൾ കടമെടുത്തേക്കാം.

ഹ്യുണ്ടായിയും കിയയും പരീക്ഷിച്ചു വിജയിച്ച 1.5, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ യഥാക്രമം പുതുതലമുറ ക്രെറ്റയ്ക്കും സെൽറ്റോസിനും വേണ്ടി വൈദ്യുതീകരിക്കും. 2027 ൽ നിരത്തിലിറങ്ങാൻ പോകുന്ന വരാനിരിക്കുന്ന മൂന്നുവരി ഹ്യുണ്ടായി, കിയ എസ്‌യുവികൾക്കും ഇതേ പവർട്രെയിൻ ഉപയോഗിക്കും. ഔദ്യോഗിക പവർട്രെയിൻ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഹൈബ്രിഡ് പതിപ്പുകൾ അവയുടെ ഐസിഇ എതിരാളികളേക്കാൾ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ തലമുറ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അവരുടെ എഞ്ചിനുകൾ പങ്കിടുന്നു. എങ്കിലും, അവയുടെ ട്യൂണിംഗ്, ട്രാൻസ്മിഷൻ ജോടിയാക്കൽ അൽപ്പം വ്യത്യസ്‍തമാണ്. രണ്ട് എസ്‌യുവികളും - 1.5L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ (115PS), 1.5L ടർബോ പെട്രോൾ (160PS), 1.5L ടർബോ ഡീസൽ (115PS-116PS) എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ പവർട്രെയിനുകൾ എല്ലാം പുതിയ തലമുറ മോഡലുകളിലും തുടരും.

പുതിയ ക്രെറ്റയും സെൽറ്റോസും ഹൈബ്രിഡ് മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, വരാനിരിക്കുന്ന റെനോ ഡസ്റ്റർ ഹൈബ്രിഡ് എസ്‌യുവികൾ എന്നിവയുമായി മത്സരിക്കും. നിസാന്റെ പുതിയ ഡസ്റ്റർ അധിഷ്ഠിത മിഡ്‌സൈസ് എസ്‌യുവി പുതിയ ഹ്യുണ്ടായി, കിയ ഹൈബ്രിഡ് എസ്‌യുവികൾക്കെതിരെയും സ്ഥാനം പിടിക്കും. ഹൈബ്രിഡ് പതിപ്പുകൾക്ക് അവയുടെ ഐസിഇ പതിപ്പുകളേക്കാൾ വില കൂടും എന്നാണ് റിപ്പോർട്ടുകൾ.