മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2026-ൽ അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചു, അതിൽ മൂന്ന് ഐസിഇ എസ്‌യുവികളും രണ്ട് ബിഇവികളും ഉൾപ്പെടുന്നു. XUV700 ഇലക്ട്രിക്, XUV30 ഇവി, ഫെയ്‌സ്‌ലിഫ്റ്റുകൾ, പുതുതലമുറ ബൊലേറോ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ 2026-നായി അഞ്ച് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയതായി സ്ഥിരീകരിച്ചു. അതിൽ മൂന്ന് ഐസിഇ (ആന്തരിക ജ്വലന എഞ്ചിൻ) എസ്‌യുവികളും രണ്ട് ബിഇവികളും (ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ) ഉൾപ്പെടുന്നു. കൂടാതെ, ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കമ്പനി പുതിയൊരു പ്ലാറ്റ്‌ഫോം അനാച്ഛാദനം ചെയ്യാനും ഒരുങ്ങുകയാണ് . വരാനിരിക്കുന്ന എസ്‌യുവികളുടെ ഔദ്യോഗിക പേരുകളും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 2025-2026ൽ കുറഞ്ഞത് പത്ത് പുതിയ എസ്‌യുവികളെങ്കിലും നിരത്തിലിറങ്ങും. വരാനിരിക്കുന്ന മഹീന്ദ്ര എസ്‌യുവികളെക്കുറിച്ച് അറിയാം.

മഹീന്ദ്ര XEV 7e
2026-ൽ മിഡ്‌ലൈഫ് അപ്‌ഡേറ്റ് പ്രതീക്ഷിക്കുന്ന XUV700 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പായിരിക്കും XEV 7e. വലിയ XEV 9e-യുമായി നിരവധി ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ, പവർട്രെയിൻ എന്നിവ പങ്കിടുന്ന ഒരു ബോൺ-ഇലക്ട്രിക് എസ്‌യുവിയായിരിക്കും ഇത്. അതായത്, XEV 7e-യിൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, ഇല്യൂമിനേറ്റഡ് ലോഗോയുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 16 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ വാഗ്‍ദാനം ചെയ്യാൻ കഴിയും. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾക്കൊപ്പം എസ്‌യുവി വാഗ്ദാനം ചെയ്തേക്കാം .

മഹീന്ദ്ര XUV 3XO ഇവി
വളരെക്കാലമായി ഇലക്ട്രിക് XUV3XO പരീക്ഷിച്ചുവരികയാണ് മഹീന്ദ്ര . ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ മോഡൽ വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. XUV3XO ഇവിയിൽ ഒരു ചെറിയ 35kWh ബാറ്ററി പായ്ക്ക്, ഒരു ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈനും ഇന്റീരിയറും അതിന്റെ ഐസിഇ എതിരാളിക്ക് സമാനമായിരിക്കും. എങ്കിലും, ചില ഇവി നിർദ്ദിഷ്‍ട ഘടകങ്ങൾ അതിന്റെ ഇലക്ട്രിക് സ്വഭാവത്തെ എടുത്തുകാണിക്കും.

മഹീന്ദ്ര ഥാർ/സ്കോർപിയോ N/XUV700 ഫേസ്‌ലിഫ്റ്റുകൾ
മഹീന്ദ്രയുടെ മൂന്ന് ജനപ്രിയ എസ്‌യുവികളായ ഥാർ, സ്‌കോർപിയോ N, XUV700 എന്നിവയ്ക്ക് 2026-ൽ മിഡ്‌ലൈഫ് അപ്‌ഡേറ്റുകൾ ലഭിക്കും. ഈ എസ്‌യുവികളുടെ എഞ്ചിൻ സജ്ജീകരണങ്ങൾ മാറ്റമില്ലാതെ തുടരും. എക്സ്റ്റീരിയറിനും ഇന്റീരിയറിനും കുറഞ്ഞ അപ്‌ഡേറ്റുകൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 2026 ഥാർ ഫെയ്‌സ്‌ലിഫ്റ്റ് ഥാർ റോക്‌സിൽ നിന്ന് ചില സവിശേഷതകൾ കടമെടുക്കും. അതേസമയം അപ്‌ഡേറ്റ് ചെയ്‌ത XUV700 XEV 9e യുമായി സവിശേഷതകൾ പങ്കിടും.

ന്യൂ-ജെൻ മഹീന്ദ്ര ബൊലേറോ/ബൊലേറോ ഇ.വി
പുതുതലമുറ ബൊലേറോയും ബൊലേറോ ഇവിയും 2026-ൽ പുറത്തിറങ്ങും. ബ്രാൻഡിന്റെ പുതിയ എൻഎഫ്എ (ന്യൂ ഫ്ലെക്സിബിൾ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിന്റെ അരങ്ങേറ്റമായിരിക്കും പുതിയ ബൊലേറോ. എസ്‌യുവിയുടെ വിശദാംശങ്ങൾ ഇപ്പോൾ വളരെ കുറവാണ്. കാര്യമായി അപ്‌ഡേറ്റ് ചെയ്‌ത ഡിസൈനും ഇന്റീരിയറും ഇതിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എസ്‌യുവി ഥാറിൽ നിന്ന് ഒരു പുതിയ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ കടമെടുത്തേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

മഹീന്ദ്ര സ്കോർപിയോ എൻ പിക്ക് അപ്പ്
2023-ൽ ഒരു ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റായി സ്കോർപിയോ എൻ പിക്ക് അപ്പ് പ്രദർശിപ്പിച്ചിരുന്നു. ഈ ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്കിൽ ഗ്രീൻ II ഓൾ-അലൂമിനിയം എംഹോക്ക് ഡീസൽ എഞ്ചിൻ എഞ്ചിനും മാനുവൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യും. നോർമ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നീ നാല് ഡ്രൈവ് മോഡുകൾ ഇത് വാഗ്ദാനം ചെയ്യും. ലെവൽ 1 ADAS, 5G-അധിഷ്ഠിത കണക്റ്റിവിറ്റി സവിശേഷതകൾ തുടങ്ങി നിരവധി നൂതന സവിശേഷതകൾ സ്കോർപിയോ എൻ പിക്ക് അപ്പിൽ ഉണ്ടാകും.

മഹീന്ദ്ര ഥാർ ഇ
BE, XUV.e ഇവി ശ്രേണികൾക്കൊപ്പം ഒരു ബോൺ ഇലക്ട്രിക് എസ്‌യുവി എന്ന നിലയിലാണ് ഥാർ ഇ എന്ന ആശയം കമ്പനി പ്രദർശിപ്പിച്ചത് . ലാഡർ-ഫ്രെയിം ഷാസി അടിസ്ഥാനമാക്കിയുള്ള ഐസിഇ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, P1 എന്ന ഇൻഗ്ലോ ഇവി പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പായിരിക്കും ഇലക്ട്രിക് ഥാർ ഉപയോഗിക്കുക. BE 6 നെ അപേക്ഷിച്ച്, ഫോക്‌സ്‌വാഗനിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കൂടുതൽ ശക്തമായ മോട്ടോറുകൾ ഇതിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

മഹേന്ദ്ര XUV3XO ഹൈബ്രിഡ്
2026 ൽ ഹൈബ്രിഡ് മോഡൽ പുറത്തിറക്കാനും ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും XUV3XO സബ്‌കോംപാക്റ്റ് എസ്‌യുവി. 2029 ൽ പുറത്തിറങ്ങാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസ്സ ഹൈബ്രിഡിന് എതിരെയായിരിക്കും ഇത് മത്സരിക്കുക. ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ജോടിയാക്കിയ 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ XUV3XO ഹൈബ്രിഡിൽ ഉൾപ്പെടുത്തിയേക്കാം. 'ഹൈബ്രിഡ്' ബാഡ്‍ജുകൾ ചേർത്തിട്ടുണ്ട് എന്നതൊഴിച്ചാൽ അതിന്റെ ഡിസൈനിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.