മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റും പുതിയ XUV 7eയും ഉടൻ വിപണിയിലെത്തും.

ഹീന്ദ്ര ആൻഡ് മഹീന്ദ്ര വിൽപ്പന കുതിപ്പിലാണ്. വ്യത്യസ്‍ത സെഗ്‌മെന്റുകളും പവർട്രെയിനുകളുമുള്ള നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകളുമായി ഈ കുതിപ്പ് തുടരാൻ കമ്പനി ഒരുങ്ങുകയാണ്. 7 സീറ്റർ ഫാമിലി എസ്‌യുവി വാങ്ങുന്നവർക്കായി, മഹീന്ദ്ര രണ്ട് പുതിയ മോഡലുകൾ ഉടൻ പുറത്തിറക്കും. മഹീന്ദ്ര XEV 7e (XEV 9e കൂപ്പെ എസ്‌യുവിയുടെ 7 സീറ്റർ പതിപ്പ്) ഉം അപ്‌ഡേറ്റ് ചെയ്‌ത XUV700 ഉം അടുത്ത വർഷം ആദ്യം എത്തുമെന്ന് സ്ഥിരീകരിച്ചു. ഈ പുതിയ മഹീന്ദ്ര 7 സീറ്റർ എസ്‌യുവികളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നത് എന്തൊക്കെയെന്ന് ഇതാ.

മഹീന്ദ്ര XEV 7e

ഇൻഗ്ലോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മഹീന്ദ്രയുടെ മൂന്നാമത്തെ ഇലക്ട്രിക് എസ്‌യുവി ആയിരിക്കും XEV 7e. ഇത് XEV 9e യുമായി അതിന്റെ പവർട്രെയിൻ, ഫീച്കചറുൾ, ഡിസൈൻ ഘടകങ്ങൾ തുടങ്ങിയ കാര്യങ്ങൾ പങ്കിടുന്നു. ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം, ലൈറ്റിംഗ് ലോഗോയുള്ള രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി എച്ച്‍യുഡി, ഒരു പനോരമിക് സൺറൂഫ്, ലെവൽ 2 എഡിഎഎസ്, ലൈവ് റെക്കോർഡിംഗുള്ള 360-ഡിഗ്രി ക്യാമറ, നിരവധി പ്രീമിയം സവിശേഷതകൾ എന്നിവ ഇതിൽ വരാൻ സാധ്യതയുണ്ട്. അതേസമയം XEV 9e യിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് രണ്ടാം നിര യാത്രക്കാർക്കുള്ള ക്യാപ്റ്റൻ സീറ്റുകളായിരിക്കും.

മഹീന്ദ്രയുടെ വരാനിരിക്കുന്ന ഈ 7 സീറ്റർ എസ്‌യുവി XEV 9e യിൽ നിന്ന് 59kWh, 79kWh LFP ബാറ്ററി പായ്ക്കുകൾ കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെറിയ ബാറ്ററി 286bhp മോട്ടോറുമായി വരുന്നു, 542 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലിയ ബാറ്ററി പായ്ക്ക് 231bhp മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. 656 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. എങ്കിലും, XEV 7e യുടെ ഡ്രൈവിംഗ് റേഞ്ച് അൽപ്പം വ്യത്യാസപ്പെടാം.

മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ്

2025 ന്റെ ആദ്യ പകുതിയിൽ അപ്‌ഡേറ്റ് ചെയ്ത മഹീന്ദ്ര XUV700 നിരത്തുകളിൽ എത്തും. മിക്ക ഡിസൈൻ മാറ്റങ്ങളും വാഹനത്തിന്‍റെ മുൻവശത്ത് വരുത്തുമെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പുതുതായി രൂപകൽപ്പന ചെയ്ത വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ചെറുതായി പരിഷ്‍കരിച്ച ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത താഴത്തെ ഭാഗം എന്നിവ എസ്‌യുവിയിൽ വരാൻ സാധ്യതയുണ്ട്.

XUV700 ഇതിനകം തന്നെ അതിന്റെ വിഭാഗത്തിലെ മികച്ച സജ്ജീകരണങ്ങളുള്ള വാഹനങ്ങളിൽ ഒന്നാണ്. ഈ അപ്‌ഡേറ്റോടെ, ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുള്ള നവീകരിച്ച ഹാർമൻ ഓഡിയോ സിസ്റ്റം, ഓട്ടോമൻ ഫംഗ്‌ഷനോടുകൂടിയ പിൻ സീറ്റ്, ഒരു ഡിജിറ്റൽ കീ, ഒരു ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, സെൽഫ് പാർക്കിംഗ് അസിസ്റ്റ് എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെക്കാനിക്കലായി, 2026 മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് മാറ്റമില്ലാതെ തുടരാനാണ് സാധ്യത. 297bhp, 2.0L ടർബോ പെട്രോൾ, 182bhp, 2.2L ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത് തുടരും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും അപ്‌ഡേറ്റ് ചെയ്ത പതിപ്പിലും തുടരും.