Asianet News MalayalamAsianet News Malayalam

ഇരുചക്ര വാഹന വില്‍പ്പനയില്‍ ലോക റെക്കോഡുമായി ഹീറോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളെന്ന നേട്ടവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍. ഒരു മാസം 7.69 ലക്ഷം ടൂ വീലറുകള്‍ നിര്‍മ്മിച്ചാണ് ഹീറോയുടെ ചരിത്ര നേട്ടം. സ്‌പ്ലെന്‍ഡര്‍, പാഷന്‍ വാഹനങ്ങളുടെ പിന്തുണിയിലാണ് ഹീറോയുടെ വില്‍പ്പന ഏഴ് ലക്ഷം കടന്നത്. 

Hero Makes New Sales World Record
Author
Delhi, First Published Oct 16, 2018, 10:28 PM IST

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളെന്ന നേട്ടവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്‍. ഒരു മാസം 7.69 ലക്ഷം ടൂ വീലറുകള്‍ നിര്‍മ്മിച്ചാണ് ഹീറോയുടെ ചരിത്ര നേട്ടം. സ്‌പ്ലെന്‍ഡര്‍, പാഷന്‍ വാഹനങ്ങളുടെ പിന്തുണിയിലാണ് ഹീറോയുടെ വില്‍പ്പന ഏഴ് ലക്ഷം കടന്നത്. 

ആദ്യമായാണ് ഹീറോയിക്ക് ഇത്രയും വലിയ വില്‍പ്പന നേട്ടമുണ്ടാകുന്നത്. ഇതോടെ ഒരു മാസം ഏറ്റവുമധികം ഇരുചക്ര വാഹനങ്ങള്‍ നിരത്തിലെത്തിച്ചെന്ന ലോക റെക്കോഡും ഹീറോ സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിമാസ വിൽപ്പനയിൽ 7.50 ലക്ഷം യൂണിറ്റ് എന്ന നേട്ടം ആഗോളതലത്തിൽ തന്നെ കൈവരിക്കുന്ന ആദ്യ ഇരുചക്രവാഹന നിർമാതാവുമായി ഹീറോ മോട്ടോ കോർപ് മാറി.

ഇതാദ്യമായാണ് ഒരു കമ്പനി മാസം 7.5 ലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്നത്. ഹീറോ തന്നെ പല തവണം ഏഴ് ലക്ഷം എന്ന നമ്പര്‍ പിന്നിട്ടിട്ടുണ്ട്. ഇതില്‍ മൂന്ന് തവണയും ഈ സാമ്പത്തിക വര്‍ഷത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 42 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹീറോ പുറത്തെത്തിച്ചത്.

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയുടെ 46 ശതമാനവും കൈയാളുന്നത് ഹീറോ മോട്ടോകോര്‍പ്പാണ്.  ഇരുചക്രവാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി അഞ്ചു വർഷമാക്കാനുള്ള ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിട്ടി(ഐ ആർ ഡി എ)യുടെ തീരുമാനത്തെ തുടർന്ന് ഇരുചക്രവാഹന ഇൻഷുറൻസ് പ്രീമിയത്തിൽ കാര്യമായ വർധന നേരിട്ട മാസമായിരുന്നു സെപ്റ്റംബർ. ഈ പ്രതികൂല സാഹചര്യത്തെ അതിജീവിച്ചും റെക്കോഡ് വിൽപ്പന സ്വന്തമാക്കാനായത് ഹീറോയുടെ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു.

ഹീറോയുടെ കമ്യൂട്ടര്‍ ബൈക്കുകളായ സ്‌പ്ളെന്‍ഡര്‍, പാഷന്‍ എന്നിവയാണ് കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞത്. 

Follow Us:
Download App:
  • android
  • ios