ഹീറോ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില കൂട്ടി

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടര്‍ കോര്‍പ് ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില കൂട്ടി. 625 രൂപയാണ് കൂട്ടിയത്.

പാര്‍ട്സുകളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണമെന്നുംഇന്ത്യയാകെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായും ഹീറോ വ്യക്തമാക്കി. ഈ വര്‍ഷം രണ്ടാം തവണയാണ് ഹീറോ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുന്നത്.