ചരക്ക് സേവന നികുതി സെസ് ഉയർത്തിയതിനെ തുടർന്ന് കാർ നിർമാതാക്കൾ എസ്‍യുവികളുടെയും ആഡംബര കാറുകളുടെയും വില വർദ്ധിപ്പിച്ചു. 15,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ് വിവിധ കാറുകളുടെ വിലയിലുണ്ടായിരിക്കുന്ന വർദ്ധന. മാരുതിയുടെ സെഡാനായ സിയാസിന് 15,000 രൂപയും എർട്ടികയ്ക്ക് 43,000 രൂപയും വില കൂട്ടി. ഹ്യുണ്ടായ് വെർണയ്ക്ക് 16,000 രൂപയും ക്രറ്റയ്ക്ക് 63,000 രൂപയും വില വർദ്ധിപ്പിച്ചു. ടാറ്റ ഹെക്സയ്ക്ക് 76,000 രൂപ വില കൂട്ടി. അടുത്തിടെ അവതരിപ്പിച്ച ജീപ്പ് കോന്പസിന് ഒരു ലക്ഷം രൂപയാണ് വർദ്ധിച്ചത് കഴിഞ്ഞ ദിവസം ചേർ‍ന്ന ജിഎസ്ടി കൗൺസിൽ വലിയ കാറുകളുടെ സെസ് 2 മുതൽ 7 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാർ വിലയിൽ കന്പനികൾ വർദ്ധന വരുത്തിയത്.