പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വർധനവ് ഏർപ്പെടുത്തി. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50ല്‍ നിന്ന് 200 രൂപയായി. ഡ്രൈവിംഗ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് 2,500ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചു.
ഇറക്കുമതി ചെയ്ത കാറുകളുടെയും ബൈക്കുകളുടേയും നിരക്കും റജിസ്‌ട്രേഷന്‍ തുകയും വര്‍ധിപ്പിച്ചു. ബൈക്ക് നിരക്ക് 200ല്‍ നിന്ന് 1500ന് മുകളിലേക്കും കാർ നിരക്ക് 800ൽ നിന്നും 5000 രൂപയുമാക്കി ഉയർത്തി. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്കുകൾ താഴെപറയുന്നു. പഴയനിരക്ക് ബ്രാക്കറ്റില്‍
ലേണേഴ്‌സ് ലൈസന്‍സ് ഫീസ് - 150 (30)
ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 200 (50)
രാജ്യാന്തര ഡ്രൈവിങ് പെര്‍മിറ്റ് നിരക്ക് - 1000 (500)
ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കല്‍- 5,000(2500)
മുചക്ര വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസ്1000 ( 300)
ബസുകള്‍, ചരക്കുലോറി - 1500 (600)
ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ഫീസ്- 5000 (2500)
ഓണര്‍ഷിപ്പ്, അഡ്രസ് മാറ്റം - രജിസ്ട്രേഷന്‍ ഫീയുടെ 50 ശതമാനം
