ഐക്കണിക്ക് അമേരിക്കന്‍ വാഹനബ്രാന്‍റായ ജീപ്പിന്‍റെ ജനപ്രിയവാഹനം കോംപസിന് കനത്തവെല്ലുവിളിയുമായി ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ട. ജപ്പാനീസ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന എച്ച് ആര്‍–വി (വെസൽ)യുടെ പരിഷ്കരിച്ച മോഡലുമായി ഹോണ്ട വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോണ്ടയുടെ സിആർ–വിയുടേയും ബിആർ–വിയുടേയും ഇടയിലെത്തുന്ന എച്ച്ആർ–വി അടുത്ത വർഷം വിപണിയിലെത്തും. 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാവും ജപ്പാനിൽ വാഹനം ലഭിക്കുകയെന്നും ഇന്ത്യയിലെത്തുമ്പോൾ പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
റാപ്പ് എറൗണ്ട് ഹെൽലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലൈമ്പുകൾ എന്നിവ പുതിയ എച്ച് ആർ വിയിലുണ്ടാകും. കൂടാതെ സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ടാകും.
ജീപ്പ് കോംപസിനൊപ്പം ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായി ഏറ്റുമുട്ടുന്ന വാഹനത്തിന് 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
