തിരക്കേറിയ നഗരത്തിലൂടെ ബോട്ട് യാത്ര
കിഴക്കിന്‍റെ വെനീസ് എന്നാണ് ബാങ്കോക്ക് അറിയപ്പെടുന്നത്. കനാലുകളാണ് ബാങ്കോക്ക് നഗരജീവിതത്തെ പരസ്‍പരം ബന്ധിപ്പിക്കുന്നത്. ഈ കനാലുകളുടെയൊക്കെ ഇരുകരകളും ജനപഥങ്ങളാണ്. ട്രാഫിക് ബ്ലോക്കില്‍ പെടാതെ നിങ്ങളെ നഗരം മുഴുവന്‍ ചുറ്റിക്കാണിക്കാന്‍ ലോങ്ങ് ടെയില്‍ ബോട്ടുകള്‍ ഈ കനാലുകളില്‍ കാത്തിരിപ്പുണ്ട്. പ്രാദേശിക ജനജീവിതത്തിന്‍റെ കാഴ്ചകള്‍ ഈ ബോട്ടുകള്‍ നിങ്ങള്‍ക്ക് കാണിച്ചു തരും.

സ്‍കൂബ ഡൈവിംഗ്
പസഫിക് സമുദ്രത്തിന്‍റെ മനോഹാരിതയിലേക്ക് സ്‍കൂബ ഡൈവിംഗ് ബാങ്കോക്ക് വാഗ്ദാനം ചെയ്യുന്നു. ഏയ്‍ഞ്ചല്‍ ഫിഷ്, ബാറ്റ് ഫിഷ്, ഗ്രൂപ്പര്‍, സ്റ്റിങ്ങേഴ്സ്, ബാരാക്കുഡ, റാസ്, ബട്ടര്‍ ഫ്ലാ ഫിഷ്, ക്രാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൗതുകലോകം കാണാം.

വഴിയോര ഭക്ഷണശാലകള്‍
വഴിയോരത്തെ ഭക്ഷണശാലകളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നവരാണ് ഓരോ ഇന്ത്യക്കാരനും. ബാങ്കോക്കിലെ തെരുവോരങ്ങള്‍ ഇത്തരം രുചിക്കൂട്ടുകളാല്‍ സമ്പന്നമാണ്. വിഭവസമൃദ്ധമായ കടല്‍ വിഭങ്ങള്‍ അവിടെ നിങ്ങളെ കാത്തിരിപ്പുണ്ട്.

ഗ്രാന്‍ഡ് പേള്‍ ക്രൂയിസിലെ സൂര്യാസ്‍തമനം
മനോഹരമായ സൂര്യാസ്‍തമനത്തിന്‍റെ നേര്‍ക്കാഴ്ചയും ബാങ്കോക്കില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. ചാവോ ഫ്രയാ നദിക്കരയില്‍ നിന്നും ചക്രവാളത്തിനപ്പുറത്തേക്ക് സൂര്യന്‍ മറഞ്ഞുപോകുന്ന ആ കാഴ്ച ഒരു മായക്കാഴ്ച പോലെ നിങ്ങള്‍ക്കു കാണാം.