സിസിടിവി ക്യാമറകളുടെ കാലമാണിത്. മോഷ്‍ടാക്കളുടെ കഷ്‍ടകാലവും. പല മോഷണ ദൃശ്യങ്ങളും ഇപ്പോള്‍ സിസിടിവിയിലൂടെ പുറത്തു വരാറുണ്ട്. അത്തരം ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ബംഗളൂരുവിലെ പ്രകാശ് നഗറിനു സമീപം രണ്ടു പേര്‍ ചേര്‍ന്ന് ഒരു ബൈക്ക് മോഷ്‍ടിച്ചു കൊണ്ടു പോകുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ആഗസ്ത് 5ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഒരു ബൈക്കിലെത്തുന്ന രണ്ട് മോഷ്ടാക്കളില്‍ ഒരാള്‍ പതിയെ നടന്നു ചെന്ന് അനായാസേനെ ഒരു ആര്‍എക്സ് 100 ഉരുട്ടിക്കൊണ്ട് നടക്കുന്നതും പൊടുന്ന സ്റ്റാര്‍ട്ട് ചെയ്‍ത് മുന്നോട്ടു കുതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക