ഇന്ത്യന്‍ ചെറുകാര്‍ വിപണിയിലെ പ്രിയങ്കരന്‍ ഐ 10ന്‍റെ ഉത്പാദനം അവസാനിപ്പിക്കുന്നുവെന്ന് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഹ്യുണ്ടായി ഐ10 ന് പകരക്കാരനായി അവതരിപ്പിച്ച 'ഗ്രാന്‍ഡ് ഐ 10' വിജയം നേടിയ സാഹചര്യത്തിലാണ് ഹ്യുണ്ടായ് 'ഐ 10' ഉല്‍പ്പാദനം അവസാനിക്കുന്നത്.
2013 മധ്യത്തില്‍ നിരത്തിലെത്തിയ 'ഗ്രാന്‍ഡ് ഐ 10' വില്‍പ്പനയില്‍ സ്ഥിരത കൈവരിച്ചു മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ 'ഐ 10' ഉല്‍പ്പാദനം അവസാനിപ്പിച്ചതായി ഹ്യുണ്ടായ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനൊടുവിലാണ് ഐ 10 ഉത്പാദനം നിര്‍ത്തുന്നത്.
2007 ല്‍ ആയിരുന്നു ഐ10 ന്റെ അരങ്ങേറ്റം. ആഭ്യന്തര, വിദേശ വിപണികളിലായി ഇതുവരെ 16.95 ലക്ഷം ഐ 10 കാറുകള്‍ വിറ്റുപോയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കാന്‍ ഹ്യുണ്ടായിയെ സഹായിച്ച മോഡലാണ് 'ഐ 10'.
