ടള്‍ഹൈസ് :വെറും 7385 രൂപ മുതല്‍ മുടക്കി ഒരു യുവാവ് സ്വന്തമാക്കിയത് ഒരു കോടി 20 ലക്ഷത്തിന്‍റെ ലംബോര്‍ഗിനി കാര്‍. അമേരിക്കന്‍ സ്വദേശിയായ പീറ്റര്‍ സാഡിങ്ട്ടണ്‍ എന്ന 35 വയസ്സുകാരനാണ് ഇത്രയും കുറഞ്ഞ തുക മുടക്കി അത്യാഡംബര ലംബോര്‍ഗിനി കാര്‍ സ്വന്തമാക്കി വാര്‍ത്തകളില്‍ നിറയുന്നത്.
ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് പീറ്റര്‍ ഇത്രയും ചെറിയ തുകയ്ക്ക് കാര്‍ സ്വന്തമാക്കിയത്. 2011 ല്‍ ഫോളോറിഡയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബിറ്റ് കോയിന്റെ വില ലോകത്താകമാനം വന്‍ തോതില്‍ ഇടിയുന്നതായുള്ള വാര്‍ത്ത ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരു ബിറ്റ് കോയിന്റെ വില വെറും 3 ഡോളറില്‍ എത്തിനിന്നപ്പോള്‍ പീറ്റര്‍ ഇവയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.അങ്ങനെ ഒരു മാസത്തെ പഠനത്തില്‍ നിന്നും ബിറ്റ് കോയിന് ഭാവിയിലുണ്ടായേക്കാവുന്ന വിപണി നിലവാരം മുന്നില്‍ കണ്ട പീറ്റര്‍ 115 ഡോളര്‍ അതായത് 7385 രൂപ മുടക്കി 45 ബിറ്റ്‌കോയിനുകള്‍ വാങ്ങി കൂട്ടി. അപ്പോഴേക്കും ഒരു ബിറ്റ് കോയിന്റെ വില വീണ്ടും ഇടിഞ്ഞ് 2.52 ഡോളറില്‍ എത്തിയിരുന്നു.

പീറ്റര്‍ ഇവ കരുതി വെച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിറ്റ് കോയിന്റെ വില മാര്‍ക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഒരു ബിറ്റ് കോയിന് 19,000 ഡോളര്‍ (1220204.70 ഇന്ത്യന്‍ രൂപ) വരെ കിട്ടുന്നത് വരെയെത്തി കാര്യങ്ങള്‍.
പീറ്റര്‍ വീണ്ടും കാത്തിരുന്നെങ്കിലും കണക്ക് കൂട്ടല്‍ ചെറുതായി ഒന്നു തെറ്റി. രണ്ടാഴ്ച കൊണ്ട് ഒരു ബിറ്റ് കോയിന്റെ വില 8,100 ഡോളറായി(520192.53) കുറഞ്ഞു. പിന്നെ പീറ്റര്‍ സാഡിങ്ട്ടണ്‍ മടിച്ച് നിന്നില്ല.വിപണിയില്‍ ബിറ്റ് കോയിന്‍ നിലവിലെ വിലയ്ക്ക് വിറ്റ് ലംബോര്‍ഗിനി സ്വന്തമാക്കി. പീറ്ററിന്റെ കൈയ്യില്‍ പലപ്പോഴായി വാങ്ങിച്ച് കൂട്ടിയ ബിറ്റ് കോയിനുകള്‍ ഇനിയും ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
വിന്‍വിക്കി എന്ന പേരില്‍ ഓട്ടോമൊബൈല്‍ സംബന്ധമായ വിവരങ്ങള്‍ നല്‍കുന്ന ഒരു സ്ഥാപനത്തിന്റെ സിഇഓയാണ് നിലവില്‍ പീറ്റര്‍ സാഡിങ്ട്ടണ്‍. കൂടാതെ ബിറ്റ് കോയിന്‍ പബ് എന്ന പേരില്‍ യൂട്യൂബില്‍ അദ്ദേഹം ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളെ പറ്റി ക്ലാസുകളും നല്‍കി വരുന്നു.
