ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മെറ്റല്ല ധരിച്ചിരിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് തുക നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സാധിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. ഐഎസ്ഐ മുദ്ര പതിപ്പിക്കാത്ത ഹെല്‍മറ്റുകളുടെ വില്‍പനയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലാണ് കോടതി വിധി. പുതിയ ഉത്തരവ് ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനുള്ള കാരണമാകുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ വിശദമാക്കുന്നത്.
ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്ത് അപകടത്തില്‍ പെടുന്നവര്‍ ഐഎസ്ഐ മുദ്രയുള്ള ഹെല്‍മെറ്റ് ധരിച്ചാല്‍ മാത്രം ഇന്‍ഷുറന്‍സ് തുക നല്‍കിയാല്‍ മതിയെന്ന് ഒരാഴ്ച മുന്‍പാണ് ഉത്തരവായത്. നിലവില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വളരെകുറച്ച് തുക മാത്രമാണ് അനുവദിച്ച് നല്‍കുന്നത്. ഈ ഉത്തരവ് അത്തരം കമ്പനികള്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.
